വളയത്ത് സൈനികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നിമുക്കിലെ പടിഞ്ഞാറെ നെല്ലിയുള്ള പറമ്പത്ത് എം.വി. സനല്‍കുമാര്‍ (കുട്ടാപ്പു- 30) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 10 മദ്രാസ് റജിമെന്റിലെ സൈനികനാണ്. സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. കാശ്മീരിലേക്ക് ആയിരുന്നു പുതിയ പോസ്റ്റിംഗ്.
ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനല്‍കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.