കോഴിക്കോട് : ഗവ: ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ പി.എം രാജൻ മരണപ്പെട്ടത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. കാലിന് പഴുപ്പ് കയറി ചികിത്സയ്ക്ക് വന്ന രാജൻ്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപികരിണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ: വി.കെ സജീവൻ ആവിശ്യപ്പെട്ടു. രാജൻ്റെ മരണത്തിന് ആരോഗ്യ വകുപ്പാണ് ഉത്തരവാദിയെന്ന് അദേഹം പറഞ്ഞു. കാത്ത് ലാബ് അടച്ച് പൂട്ടിയിട്ട് പത്ത് മാസമായി ആശുപത്രികളിൽ മരുന്നും ഡോക്ടർമാരുമില്ലാതെ രോഗികൾ വലയുകയാണ് ആരോഗ്യ വകുപ്പിന്റെ നിഷ്ക്രിയത്വം അവസാനിപ്പിച്ച് ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് വി.കെ. സജീവൻ ആവിശ്യപ്പെട്ടു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു
നടക്കാവ് മണ്ഡലം ജനൽ സെക്രട്ടറി എൻ.പി. പ്രകാശൻ, എലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി പി. സായുജ്, സോഷ്യൽ മീഡിയ കൺവീനർ ടി അർജുൻ, കോ കൺവീനർ അരുൺ രാമദാസ് നായ്ക്ക്, കെ. ശ്രീരാമൻ, റൂബി പ്രകാശൻ, ഏരിയ പ്രസിഡണ്ട് മാരായ വർഷ അർജുൻ, ടി.പി. സുനിൽ രാജ്, പി. ശിവദാസൻ, സി.പി. സുരേഷ് ബാബു, ജനറൽ സെക്രട്ടറിമാരായ ടി.കെ. അനിൽകുമാർ, ടി.കെ. സുധീർ കുമാർ, ശരത്ത് ചന്ദ്രൻ, ടി. ശ്രീകുമാർ ടി.ഭാർഗവൻ, റെനി പ്രോം നാഥ് , ടി.പി. പ്രേമൻ, എ.പി. പുരുഷോത്തമൻ, എം.സ്വരാജ്, ടി.പി.സജീവൻ പ്രസാദ്, സോയ അനീഷ് ,റാണി രതീഷ്, സബിലേഷ്, എന്നിവർ പ്രസംഗിച്ചു.