സമൂഹമാധ്യമങ്ങളിൽ 5000 രൂപയുടെ കറൻസി ആർ.ബി.ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) പുറത്തിറക്കുന്നതായുള്ള വാർത്തകൾ വ്യാജം. പച്ച നിറത്തിലുള്ള 5000 രൂപ നോട്ടിന്റെ ചിത്രം അടക്കമുൾപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉള്ളത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പിനാണ് ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കുന്നതിന്റെ ചുമതല. ബാങ്കിന്റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി ഇത്തരത്തിൽ കറൻസി അച്ചടിയെ കുറിച്ചുള്ള അറിയിപ്പുകളുണ്ടായിട്ടില്ല. 5000 രൂപയുടെ നോട്ട് അച്ചടി വാർത്ത വ്യാജമാണെന്ന് പിഐബിയും പരിശോധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.