ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി.സ്‌കൂളില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പൂജാ നിവാസ് ചാത്തുക്കുട്ടി എന്നിവരുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ഒരു കോടി പതിനഞ്ചു ലക്ഷം രൂപ കൊണ്ടാണ് മൂന്ന് നില കെട്ടിടം പണിയുന്നത്. രണ്ട് നിലകളില്‍ ക്ലാസ് മുറികളും മുകളില്‍ ഓഡിറ്റോറിയവുമാണ് പണിയുന്നത്.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഈ സ്‌കൂളിലാണ്. കെട്ടിടത്തിന് സ്‌കൂള്‍ മാനേജര്‍ കെ.പി.സുകുമാരന്‍ തറക്കല്ലിട്ടു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.നിഷിത്ത് കുമാര്‍ അദ്ധ്യക്ഷനായി. പ്രധാനാധ്യാപിക തേജസ്വി വിജയന്‍, ടി.പി.ബിജു, കെ.കെ.സുരേഷ് കുമാര്‍, ഷബിന്‍, അനില്‍ മണാട്ട്, വി.കെ.ഷംജ എന്നിവര്‍ സംസാരിച്ചു.