അരിക്കുളത്ത് എം കെ. അമ്മത് കുട്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു

അരിക്കുളത്ത് എം കെ. അമ്മത് കുട്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു. അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂർ കാരയാട് പ്രദേശങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് മിനിമം ഗ്യാരണ്ടി അടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാനും ചെമ്മൺ റോഡുകൾ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിലും മുൻപന്തിയിൽ പ്രവർത്തിച്ച പൊതു പ്രവത്തകനുമായിരുന്നു എം കെ. അമ്മത് കുട്ടി. അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പൊതുപ്രവർത്തന മേഖലകളിലെ പുതു തലമുറകൾക്ക് പ്രചോദനമായിരുന്നെന്ന് അമ്മത് കുട്ടി സാഹിബ്‌ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന മുസ്‌ലിം ലീഗ് കൗൺസിൽ അംഗം എസ്‌. കെ അസൈനാർ മാസ്റ്റർ പറഞ്ഞു.

ഇ.കെ. അഹ്‌മദ്‌ മൗലവി അധ്യക്ഷം വഹിച്ചു. എൻ.പി കുഞ്ഞിമൊയ്‌ദീൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വി വി എം. ബഷീർ, ആവള മുഹമ്മദ്‌, കെ എം അബ്ദുസലാം, എം പി അമ്മത്, കെ.എം മുഹമ്മദ്‌, മർവ അരിക്കുളം, കെ പി പോക്കർ, സി നാസർ, സുഹറ എക്കാട്ടൂർ, പി പി കെ അബ്ദുള്ള, കെ എം മുഹമ്മദ്‌ സകരിയ മുതലായവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാതാ പ്രോജക്ട് ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി

Next Story

ഓമശേരിയില്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ സംഘടിപ്പിച്ചു

വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

പുറമേരി പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തി പൂർത്തീകരിക്കണം: കോൺഗ്രസ്സ്

വരൾച്ചക്ക് മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ

അത്തോളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്കിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ നിർവഹിച്ചു. 55

കൊയിലാണ്ടി നഗരസഭാ അറിയിപ്പ്

കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം 31.03.2025 വരെ ആയതിനാല്‍ പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്‍ച്ച് 30,