ജെ.സി.ഐ ബിസിനസ് ലീഡർഷിപ്പ് പരിശീലനം ജനുവരി 22ന്

കൊയിലാണ്ടി ജെ.സി.ഐ യുവാക്കൾക്കായി ജനുവരി 22ന് ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് നടത്തും. വൈകുന്നേരം 6 .30ന് ബുധനാഴ്ച കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ ജെ.സി.ഐ ഇൻറർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായരാണ് ക്ലാസെടുക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ആളുകൾക്ക് സൗജന്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് ജെ.സി.ഐ കൊയിലാണ്ടി പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാനായി 7994574355, 6364750706 ഈ നമ്പറിൽ വിളിക്കുക.

Leave a Reply

Your email address will not be published.