വടകര :ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ ജനവരി 27 വരെ നിർത്തിവെക്കാൻ തീരുമാനമായി.ഷാഫി പറമ്പിൽ എം.പി .കെ കെ രമ എം.എൽ.എ.യും ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി നടത്തിയ ചർച്ചയിലാണ് കുഞ്ഞിപ്പള്ളി കവാടത്തിൻ്റ ഭാഗത്ത് നിർമ്മാണം നിർത്തിവെക്കാൻ ധാരണയായി ..കുഞ്ഞിപ്പള്ളി ഉറുസിൻ്റ ഭാഗമായി പ്രവൃർത്തി നിർത്തിവെക്കണമെന്ന് കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയും സമരസമിതിയും ആവശ്യപെട്ടിരുന്നു.നിർമ്മാണം നിർത്തിവെക്കണമെന്ന് വിവിധ കോണിൽ ആവിശ്യം വന്നതോടെ കെ.കെ.രമ എം.എൽ.എ സ്ഥലത്തെത്തി പോലീസ് അധികൃതരു മായി ചർച്ച നടത്തി .പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു. തുടർന്നാണ് ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി സംസാരിച്ച് പ്രവൃർത്തി താത്കാലികമായി നിർത്താൻ തീരുമാനിച്ചത്.ബുധനാഴ്ച്ച രാവിലെ പൊലീസിൻ്റ സാനിധ്യത്തിൽ പ്രവൃർത്തി വീണ്ടും ആരംഭിക്കുകയുണ്ടായിരുന്നു, ഒരു വശതത് മതിൽ പൊളിക്കലും മരം മുറിച്ച് മാറ്റുകയും ഡ്രേയിനേജ് നിർമ്മാണവും നടന്നിരുന്നു
Latest from Local News
കെ.എം. എസ് ബാലവേദി ഓണാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി ഗ്രൗണ്ടിൽ നടന്ന പരിപാടികൾ മുൻ എം.എൽ .എ .പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം
കോതമംഗലം പ്യുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക ലൈബ്രറി& റീഡിംഗ് റൂം സെപ്റ്റംബർ
കൊയിലാണ്ടി: കൊയിലാണ്ടി ഗവ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ മാത്തമാറ്റിക്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം
ചേമഞ്ചേരി തുവ്വക്കോട് ബൂത്ത്കമ്മിറ്റി നിർമ്മിച്ച ‘കെ.ടി.ജയകൃഷണൻ മാസ്റ്റർ സ്മാരകബസ് കാത്തിരുപ്പു കേന്ദ്രം ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ.കെ.വൈശാഖ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ല് കനകാലയ ബാങ്കിന് സമീപമാണ് ട്രെയിൻ തട്ടി യുവാവ്