ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം; ഗാനാലാപന മത്സരം ഫെബ്രുവരി 9ന് പുത്തഞ്ചേരിയിൽ

ഉള്ളിയേരി: അകാലത്തിൽ പൊലിഞ്ഞുപോയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഫെബ്രുവരി 9ന് രാവിലെ പുത്തഞ്ചേരി ജി.എൽ.പി സ്കൂളിൽവെച്ച് നടക്കുന്ന ഗാനാലാപന മത്സരത്തിൽ 15 വയസ്സ് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും, 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. ഗാനാലാപന മത്സരത്തിൽ പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്  9745920739, 9747664288, 8086304885 ഈ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published.