കൊയിലാണ്ടി: പെരുവട്ടൂർ ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി മൂന്നു വരെ നവീകരണ കലശം നടക്കും. തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും കിഴക്കുംമ്പാട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടക്കുക. ഫെബ്രുവരി 19ന് ഉത്സവത്തിന് കൊടിയേറും. 20ന് ഭക്തിഗാനാമൃതം, 21ന് തായമ്പക, 22 ന് തിറകൾ, 23ന് രാവിലെ നവകം പഞ്ചഗവ്യം, തുടർന്ന് വൈകുന്നേരത്തെ വെള്ളാട്ടോടുകൂടി ഈ വർഷത്തെ ഉത്സവം സമാപിക്കും.
