ചേമഞ്ചേരി സബ്ബ് റജിസ്ട്രാപ്പീസ് പുതിയ കെട്ടിടത്തിന്റെ പ്രവർത്തി പൂര്‍ത്തീകരിച്ച് വാടക കെട്ടിടത്തില്‍ നിന്ന് ഓഫീസ് പ്രവര്‍ത്തനം മാറ്റണമെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.ഷരീഫ് ഉദ്ഘാടനം ചെയ്തു. കെ.ടി.ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ.അനികുമാര്‍ ഉദ്ഘാടനം ചെയ്തു. പി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എം.ദേവദാസന്‍, സുനില്‍ കുമാര്‍ മീഞ്ചന്ത, ഗണേശന്‍ കാക്കൂര്‍, നിഷ വെസ്റ്റ്ഹില്‍, ജി.കെ.ഭാസ്‌ക്കരന്‍, സി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 01 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ
കൊയിലാണ്ടി: കൊയിലാണ്ടി വിരുന്നു കണ്ടി ഉണിച്ചോയിൻ്റെ പുരയിൽ വി.കെ. അർജുൻ പ്രമോദ് (23) റാസൽഖൈമയിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു. ദിബ്ബാ
കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി
കോഴിക്കോട്. മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്റർ പ്രവർത്തന രഹിത മായിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ഏറെ കൊട്ടി ഘോഷിച്ചു
കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ (49) അന്തരിച്ചു. ഭർത്താവ് പരേതനായ പി.പി.മാമു (മുൻപോസ്റ്റ്‌മാസ്റ്റർ). പരേതരായ അമ്മത് ചേറുകൂടയിലിൻ്റെയും കുഞ്ഞി കദീജയുടെയും മകളാണ്.