ജോലിയ്ക്കിടെ തെങ്ങു വീണു പേരാമ്പ്ര സ്വദേശി മരിച്ചു. കക്കാട് താനിയുള്ള പറമ്പില്‍ ടി.പി സുരേഷ് കുമാർ (59) ആണ് മരിച്ചത്. കൈതക്കലില്‍ വെച്ച് മരംമുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞു തലയിൽ വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ആണ് സംഭവം. ഉടൻ തന്നെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കണ്ണന്റെയും മാതയുടെയും മകനാണ്. ഭാര്യ ശാലിനി (കീഴൽ മുക്ക്), മക്കൾ വിശാഖ്, അമൽ. സഹോദരങ്ങൾ നാരായണൻ, മല്ലിക, സുഭദ്ര, സുനിത. സംസ്കാരം :വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
Latest from Local News
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ പാലിയേറ്റിവ് രോഗികളെത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകുന്നേരത്തെ പാണ്ടിമേളത്തോടെയുള്ള കാഴ്ച ശീവേലി കാണാനാണ് ഇവർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്
മേപ്പയ്യൂർ: പാർലമെൻ്റ് പാസാക്കിയ വഖഫ് നിയമ ഭേതഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ സ്മര
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോഴിക്കോട് ജില്ല 33-ാം വാർഷിക സമ്മേളനം 2025 ഏപ്രിൽ 8,9 തീയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കും.
പിഷാരികാവ് വലിയ വിളക്ക് ദിവസം മന്ദമംഗലം വസൂരിമാല വരവ് കാണാന് ആയിരങ്ങളെത്തും. കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ മുഖ്യ ആകര്ഷണമാണ്