സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി നന്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു

സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി നന്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി – 15 പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു. പരിചരണ സന്ദേശം റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ .പി.കെ. അജയകുമാർ അവതരിപ്പിച്ചു. മേഖല ചെയർമാൻ ശ്രീ.പി.കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു. സോണൽ കമ്മറ്റി വൈസ് ചെയർമാൻ ശ്രീമതി.കെ.സിന്ധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സന്ദേശ ദീപം തെളിയിച്ചു. മേഖല കൺവീനർ സുനിൽ അക്കമ്പത്ത് സ്വാഗതവും ജോ. കൺവീനർ വി.ടി.ബിജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.