ഭക്തരെ കാത്തിരിക്കുന്നത് പുത്തൻ മടപ്പുര; പുനഃപ്രതിഷ്ഠക്കും തിരുവപ്പന മഹോത്സവത്തിനും ഒരുങ്ങി പേരാമ്പ്ര പുളീക്കണ്ടി മടപ്പുര ക്ഷേത്രം

പേരാമ്പ്ര: അരക്കോടി രൂപ ചെലവഴിച്ച് ചെമ്പോലയിൽ നിർമ്മിച്ച പുതിയ മടപ്പുരയുടെ പുനഃപ്രതിഷ്ഠയ്ക്കും ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിനുമായി പേരാമ്പ്ര വാളൂർ- മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ഒരുങ്ങി. കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലായ പഴയ മടപ്പുരക്ക് പകരം പുതിയ മടപ്പുരയാണ് ഭക്തജനങ്ങളെ കാത്തിരിക്കുന്നത്. വാസ്തുനിയമവും നിർമാണ വൈദഗ്ധ്യവും സമന്വയിപ്പിച്ചായിരുന്നു നിർമ്മാണം. ചുറ്റുമതിലിൻ്റെയും നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ക്ഷേത്രത്തിനരികിൽ നിലത്ത് കല്ല് പതിക്കുന്ന ജോലികൾ പുരോഗമിച്ചു വരികയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 18 ന് വൈകുന്നേരം അഞ്ചിന് കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. 19ന് (ഞായർ) കാലത്ത് അഞ്ചിന് ഗണപതിഹോമം. രാവിലെ 8.45നും 9.45നുമിടയിൽ നടക്കുന്ന പുനഃപ്രതിഷ്ഠക്ക് മയ്യിൽ മോഹനൻ മടയൻ മുഖ്യകാർമികത്വം വഹിക്കും. കാലത്ത് പത്തിന് കൊടിയേറ്റം. ഉച്ചയ്ക്ക് രണ്ടിന് മുത്തപ്പനെ മലയിറക്കൽ. വൈകുന്നേരം അഞ്ചിന് കായണ്ണ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും തിരുമുടി ഘോഷയാത്ര. വൈകുന്നേരം ആറിന് ശ്രീമുത്തപ്പൻ വെള്ളാട്ടം. 20ന് (തിങ്കൾ) രാവിലെ പത്തിന് സൗജന്യ മെഡിക്കൽ ക്യാമ്പ്. വൈകുന്നേരം ആറിന് പാണ്ടിമേളം. രാത്രി ഒമ്പതിന് കരോക്കെ ഗാനമേള. 21ന് (ചൊവ്വ) രാവിലെ പത്തിന് ജീവിതശൈലീ രോഗ പ്രതിരോധ സെമിനാര്. രാത്രി ഏഴിന് ക്ഷേത്ര വിദ്യാർഥി- വനിതാ സമിതി സംയുക്തമായി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ- വർണമയൂരം. 22ന് (ബുധൻ) രാത്രി ഏഴിന് പ്രഭാഷണം. അവതരണം വി കെ സുരേഷ് ബാബു. രാത്രി 8.30ന് അഞ്ചാമത് ക്ഷേത്ര കലാനിധി പുരസ്‌കാരം പ്രശസ്ത ചുമർ ചിത്ര കലാകാരൻ രമേശ് കോവുമ്മലിന് സമ്മാനിക്കും. രാത്രി ഒമ്പതിന് മെഗാ മ്യൂസിക്കൽ ഡാൻസ് നൈറ്റ്. 23ന് (വ്യാഴം) രാവിലെ ഒമ്പതിന് ക്ഷേത്രം വക ഇളനീർ കുലമുറി. രാത്രി ഏഴിന് കളരിപ്പയറ്റ്. മഹോത്സവത്തിലെ പ്രധാന ദിനമായ24ന് (വെള്ളി) ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കൽ. നാലിന് വിവിധ ദേശങ്ങളിൽ നിന്ന് ഇളനീർകുലവരവുകൾ. ആറിന് മുത്തപ്പൻ വെള്ളാട്ടം. 6.30ന് താലപ്പൊലി ദീപാരാധന. എട്ട് മണി മുതൽ ഭഗവതി, ഗുളികൻ, ഗുരു, കുട്ടിച്ചാത്തൻ തിറകൾ. 25ന് (ശനി) കാലത്ത് ആറിന് തിരുവപ്പന. ഉച്ചക്ക് ഒരു മണിവരെ ദർശന സൗകര്യമുണ്ടായിരിക്കും. കൊടിയേറ്റം മുതൽ തിരുവപ്പന വരെ രാവിലെയും വൈകീട്ടും വിശേഷാൽ പയംകുറ്റിയും ദീപാരാധനക്ക് ശേഷം ക്ഷേത്ര വാദ്യ സംഘത്തിന്റെ ചെണ്ടമേളവും ഉണ്ടായിരിക്കും.

പത്രസമ്മേളത്തിൽ ക്ഷേത്ര പ്രസിഡൻ്റ് എം കൃഷ്ണൻ, ട്രഷറർ ശശിധരൻ പി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വിഷ്ണു ചന്ദ്രൻ, അനുരാഗ് ലാൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ജെ.സി.ഐ ബിസിനസ് ലീഡർഷിപ്പ് പരിശീലനം ജനുവരി 22ന്

Next Story

സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി നന്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ