മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. വന മേഖലയിൽ വെച്ചാണ് നീലിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. മൂത്തേടം വന മേഖലയാണ്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. പതിവുപോലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഏറെ നേരത്തിന് ശേഷമാണ് ആശുപത്രിയിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

മലബാർ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സിനിമാസ്വാദന രചന മത്സരം

Next Story

അഴിമുറിത്തിറയുടെ പെരുമയിൽ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവം

Latest from Main News

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,

സ്‌ട്രോക്ക് രോഗികള്‍ക്കായി ഫിസിയോതെറാപ്പി ക്യാമ്പ്

കൊയിലാണ്ടി : കിടത്തി ചികിത്സ ഉള്‍പ്പെടെ ആവശ്യമായി വരുന്ന സ്‌ട്രോക്ക് രോഗികള്‍ക്കായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയനും മെഡിസ് ഫിസിയോതെറാപ്പി

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും ; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി