കോഴിക്കോട്: സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളുൾപ്പടെ കുടുംബശ്രീ, കെക്സ് കോൺ തുടങ്ങിയ ഏജൻസികളെ ഏൽപ്പിക്കാനുള്ള തീരുമാനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബ്ബലപ്പെടുത്തുന്നതാണ്, ഇത് ഇടതുപക്ഷ നയമല്ലെന്നും എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: കെ കെ സമദ് പറഞ്ഞു. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക,
ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയർത്തി
എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: എ ടി റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്,
സംസ്ഥാന എക്സി: അംഗം ശ്രീജിത്ത് മുടപ്പിലായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: കെ പി ബിനൂപ്, എൻ അനുശ്രീ, നിഖിൽ പത്മനാഭൻ പ്രസംഗിച്ചു.
ധനേഷ് കാരയാട്, സി കെ ബിജിത്ത് ലാൽ, വൈശാഖ് കല്ലാച്ചി,
പി പി ശ്രീജിത്ത്, അനു കൊമ്മേരി, വി റിജേഷ് കുമാർ മാർച്ചിന് നേതൃത്വം നത്കി.
Latest from Local News
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം
കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി
അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
അത്തോളി തോരായി കൊല്ലോറക്കൽ റഷീദ് (52) ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു. മാസ്ഷാർജയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: ഷറീന. മക്കൾ: സിനാദ്