അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീംകോടതി ചോദിച്ചു.

മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംക്കോടതി തള്ളിയത്. അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയുമാണ് ആശയ്ക്ക് വേണ്ടി ഹാജരായത്.

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ആശയുടെ ഹര്‍ജിയില്‍ പറഞ്ഞത്. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി. പിതാവിന്റെ സംസ്‌കാരം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നായിരുന്നു ആശ ലോറന്‍സിന്റെ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

യു എ ഇ കോഴിക്കോട് ജില്ല ചേമഞ്ചേരി പഞ്ചായത്തിലെ മുഴുവൻ നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം അബുദാബിയിൽ വച്ച് നടന്നു

Next Story

കിണറിൽ വീണ ആടിന് രക്ഷകരായത് പേരാമ്പ്ര അഗ്നിരക്ഷാസേന

Latest from Main News

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,

സ്‌ട്രോക്ക് രോഗികള്‍ക്കായി ഫിസിയോതെറാപ്പി ക്യാമ്പ്

കൊയിലാണ്ടി : കിടത്തി ചികിത്സ ഉള്‍പ്പെടെ ആവശ്യമായി വരുന്ന സ്‌ട്രോക്ക് രോഗികള്‍ക്കായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയനും മെഡിസ് ഫിസിയോതെറാപ്പി

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും ; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി