ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫിബ്രവരി 22 ന് കുംഭം 10 ന് കൊടിയേറും. വൈകുന്നേരം ക്ഷേത്ര വനിതാ വേദിയും സമീപ ക്ഷേത്രങ്ങളിലെ വനിതാ വേദിയും ഒരുക്കുന്ന തിരുവാതിരക്കളി. ഫിബ്രവരി 23 ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാത്രി 7 മണിക്ക് അമൃത ടി.വി ഫെയിം കുമാരി ഭദ്ര- കെ.എം.പി – ഒരുക്കുന്ന സോപാന സംഗീതം. ഫിബ്രവരി 24 ന് രാത്രി 7 മണിക്ക് നടത്തിറ- 8 മണിക്ക് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ശ്രീരാഗ് ഭരതൻ നയിക്കുന്ന മെഗാ ഗാനമേള. ഫിബ്രവരി 25ന് തേങ്ങയേറുംപാട്ടും – രാവിലെ 7 മണി മുതൽ കോട്ടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വാർഷിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയും നേതൃത്വം നൽകും.
രാവിലെ 9 മണി മുതൽ ലളിതസഹസ്രനാമ അർച്ചന, 12 മണിക്ക് പ്രസാദ ഊട്ട്. വൈകു- 3 മണിക്ക് വലിയ വട്ടളം ഗുരുതി. 5 മണിക്ക് സർപ്പബലി, രാത്രി 11 മണിക്ക് തേങ്ങയേറ്. ഫിബ്രവരി 26 ന് രാത്രി 7 മണിക്ക് പി.ആർ.നാഥൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം. 8 മണിക്ക് നട്ടത്തിറ. 9 മണിക്ക് തിറ ഉണർത്തൽ. ഫിബ്രവരി 27ന് കുംഭം 15 ന് ഉച്ചയ്ക്ക് ഉച്ചപ്പൂജ. 1 മണിക്ക് വെള്ളാട്ട്. 3 മണിക്ക് പള്ളിവേട്ട. 4 മണിക്ക് പ്രശസ്ത വാദ്യകലാകരൻ സന്തോഷ് കൈലാസ് നയിക്കുന്ന ആലിൻകീഴ് മേളം. തുടർന്ന് മലക്കളി, ഇളനീർ കുലവരവുകൾ. രാത്രി 8 മണിക്ക് ശ്രീ കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാനും 60 പേരും ഒരുക്കുന്ന മേള വിസ്മയത്തോടെ പടിക്കൽ എഴുന്നള്ളിപ്പ്. രാത്രി 10 മണിക്ക് പ്രസിദ്ധമായ അഴിനോട്ടം തിറ. തുടർന്ന് ഭഗവതിത്തിറ, വേട്ടയ്ക്കരുമകൻ നട്ടത്തിറ. ഫിബ്രവരി 28ന് കാലത്ത് 3 മണിക്ക് പൂക്കലശം വരവ്. പുലർച്ചെ 4 മണിക്ക് കേരളത്തിലെ പ്രസിദ്ധവും അത്യപൂർവവുമായ അഴിമുറിത്തിറ. ഫോക് ലോർ ജേതാവ് ശ്രീ നിധിഷ് പെരുമണ്ണാൻ കെട്ടിയാടും. തുടർന്ന് ഭഗവതിത്തിറ, നാഗത്തിറ, വെള്ളകെട്ട്. രാവിലെ 9 മണിക്ക് വലിയതിറ. വൈകുന്നേരം 6 മണിക്ക് ശ്രീ വാകമോളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കുളിച്ചാറാട്ട്. രാത്രി 9 മണിക്ക് വാളകം കൂടൽ ചടങ്ങോടെ ഉത്സവ ചടങ്ങുകൾക്ക് പരിസമാപ്തിയാകും.