മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ ജനുവരി 17,18,19 തിയ്യതികളിൽ കൊയിലാണ്ടി കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ

/

കൊയിലാണ്ടി നഗരസഭയും ആദി ഫൗണ്ടേഷനും ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ ജനുവരി 17, 18, 19 തിയ്യതികളിൽ കൊയിലാണ്ടി കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടക്കും. ലോക, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി ശ്രദ്ധേയമായ സിനിമകൾ, ഡോക്യുമെൻ്ററികൾ, ഷോർട് ഫിലിമുകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. പ്രമുഖ സംവിധായകരും നടൻമാരും സാങ്കേതിക വിദഗ്ദരും സാമൂഹ്യ- രാഷ്ട്രീയ നേതാക്കളും ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രശസ്ത സിനിമാ, മാധ്യമ നിരൂപകന്‍ ഡോ. സി. എസ്. വെങ്കിടേശ്വരനാണ് മലബാർ മൂവി ഫെസ്റ്റിവലിൻ്റെ ഡയറക്ടർ.

ജനുവരി 17ന് വൈകിട്ട് 6 മണിക്ക് ഷാഫി പറമ്പിൽ – എം.പി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയർ പേർസൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ നടനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ സുധി കോഴിക്കോട് മുഖ്യാതിഥിയാവും. ഇന്ത്യൻ സിനിമയിലെ പ്രശസ്ത VFX സൂപ്പർവൈസറും ക്രിയേറ്റീവ് ഡയറക്ടറുമായ സനത്ത്. പിസി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ജനപ്രതിനിധികൾ, സിനിമ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

മാസ്റ്റർ ക്ലാസ്സ്

ഫ്രെയ്മുകൾക്കപ്പുറം – സിനിമയുടെ മാറുന്ന സാങ്കേതികവിദ്യയും ലാവണ്യാന്തരീക്ഷവും എന്ന വിഷയത്തിൽ മാസ്റ്റർ ക്ലാസ്സ് 17 ന് 3.15 ന് നടക്കും. ബാഹുബലി, കൽക്കി, പുലിമുരുഗൻ, കായംകുളം കൊച്ചുണ്ണി, മഗധീര, അഞ്ചി, റോബോട്ട്, അരുന്ധതി തുടങ്ങിയ സിനിമകൾക്ക് വിസ്മയകരമായ ദൃശ്യാനുഭവം ഒരുക്കിയ VFX സൂപ്പർവൈസർ & ക്രിയേറ്റീവ് ഡയറക്ടർ സനത്ത്.പിസി ക്ലാസെടുക്കും. ക്ലാസിൽ പങ്കെടുക്കാൻ 7736643825 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്ത് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഷാഫി പറമ്പിൽ എം.പി, കാനത്തിൽ ജമീല എം.എൽ.എ, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളും അഡ്വ. കെ. സത്യൻ ചെയര്‍മാനും യു. ഉണ്ണികൃഷ്ണൻ ജന.കൺവീനറുമായ സംഘാടകസമിതി പ്രവർത്തിച്ചു വരുന്നു.

മലബാർ മൂവി ഫെസ്റ്റിവൽ: പാൻ ഇന്ത്യൻ സ്റ്റോറി ഉദ്ഘാടന ചിത്രം

കൊയിലാണ്ടി: ജനുവരി 17, 18, 19 തിയ്യതികളിൽ കൊല്ലം ചിറ ലേക് വ്യൂ ഓഡിറ്റോറിയത്തിൽ നടക്കുന്ന മലബാർ മൂവി ഫെസ്റ്റിവലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ പത്രസമ്മേളനത്തിലറിയിച്ചു. 17-ന് രാവിലെ 9.30- ഹോങ്കോങ്ങ് സിനിമയോടെ തുടക്കം.11.25- ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു (മലയാളം). 1.45- പ്രതാപ് ജോസഫിൻ്റെ മാവോയിസ്റ്റ്. (മലയാളം).

3.15- മാസ്റ്റർ ക്ലാസ്സ് – സനത്ത്.പി.സി.വിഷയം – ഫ്രെയ്മുകൾക്കപ്പുറം , സിനിമയുടെ മാറുന്ന സാങ്കേതികവിദ്യയും ലാവണ്യാന്തരീക്ഷവും. 4.15: സുസ്മേഷ് ചന്ത്രോത്തിൻ്റെ നളിനകാന്തി (ഡോക്യുമെൻ്ററി). 6.00: ഫെസ്റ്റിവൽ ഉദ്ഘാടനം. ഷാഫി പറമ്പിൽ എം.പി, നടൻ സുധി കോഴിക്കോട് മുഖ്യാതിഥിയാവും. സനത്ത്.പിസി മുഖ്യ പ്രഭാഷണം നടത്തും. 7.00: ഉദ്ഘാടന ചിത്രം – വി.സി. അഭിലാഷിൻ്റെ പാൻ ഇന്ത്യൻ സ്റ്റോറി (മലയാളം). 8.30: എം.ടി.യുടെ നിർമ്മാല്യം, (മലയാളം). 18-ന് 9.30- തെരഞ്ഞെടുത്ത ഹ്രസ്വ ചിത്രങ്ങൾ.11.30: ബിന്ദു സാജൻ, അഭിജിത് നാരായണൻ എന്നിവരുടെ സ്വാമി ആനന്ദ തീർത്ഥൻ: നിഷേധിയുടെ ആത്മശക്തി (ഡോക്യുമെൻ്ററി). 1.45- അഭിജിത് മജുംദാറിൻ്റെ ബോഡി (ഹിന്ദി). 4.15 – ഓപ്പൺ ഫോറം. വിഷയം: ഹ്രസ്വ ചിത്രങ്ങളും ലാവണ്യ പരീക്ഷണ ങ്ങളും. 5.15 – പി. അജിത് കുമാറിൻ്റെ ജലമുദ്ര (ഡോക്യുമെൻ്ററി). 6.40- റഹ്മാൻ ബ്രദേർസിൻ്റെ വാസന്തി, (മലയാളം). 8.40: ഹോങ്കോങ്ങ് സിനിമ. 19-ന് 9.30- ഡോൺ പാലത്തറയുടെ 1956 മധ്യ തിരുവിതാംകൂർ (ഡാേക്യുമെ ൻ്ററി). 11.45- ഋത്വിക് ഘട്ടകിൻ്റെ മേഘെ ധാക്കാ താരാ (ബംഗാളി). 2.30- ജയൻ മാങ്ങാടിൻ്റെ ചെലവൂർ വേണു: ജീവിതം,കാലം (ഡാേക്യുമെൻ്ററി). 3.40 – റഹ്മാൻ ബ്രദേർസിൻ്റെ ചവിട്ട് (മലയാളം). ആറിന് സമാപന സമ്മേളനം. ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ. ഏഴിന് – ശ്യാം ബെനഗലിൻ്റെ നിശാന്ത് (ഹിന്ദി) എന്നിവയോടെ ഫെസ്റ്റിവൽ സമാപിക്കും.

അഡ്വ. കെ. സത്യൻ (ചെയർമാൻ, സംഘാടക സമിതി), ഇ.കെ. അജിത്ത് (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി), യു. ഉണ്ണികൃഷ്ണൻ (ജന.കൺവീനർ), 
എൻ.ഇ. ഹരികുമാർ (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി), അഡ്വ. കെ. അശോകൻ, കെ.വി. സുധീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

നീരൊഴുക്ക് സുഗമമാക്കാന്‍ ചെറോല്‍പ്പുഴയും ശുചീകരിക്കുന്നു

Next Story

യു എ ഇ കോഴിക്കോട് ജില്ല ചേമഞ്ചേരി പഞ്ചായത്തിലെ മുഴുവൻ നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം അബുദാബിയിൽ വച്ച് നടന്നു

Latest from Local News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചവിട്ടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃകാ ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘ശുചിത്വം സുകൃതം’ എന്ന

കെഎസ്ടിഎ യുടെ 34ാം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു

കെഎസ്ടിഎ യുടെ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ) 34ാം വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട്

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടത്തി. എ.ടി ബാലകൃഷ്ണൻ, ഗിരീഷ് മേക്കോത്ത്, ടി.എം ഗോവിന്ദൻ,