കെഎംസിസി പ്രസ്ഥാനം ലോകോത്തരമായതിന്നു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാഗപൂർമായ പ്രവർത്തനങ്ങൾ: പാറക്കൽ അബ്ദുള്ള

കൊയിലാണ്ടി: കെഎംസിസി എന്ന പ്രസ്ഥാനം ലോകോത്തരമായി വളർന്നു പന്തലിച്ചതിന്നു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാഗ പൂർണമായ പ്രവർത്തനങ്ങൾ മുഖ്യ ഭാഗവാക്കായിടുണ്ടെന്നു ഖത്തർ കെഎംസിസി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു. കൊയിലാണ്ടി തക്കാര റെസിഡൻസി യിൽ നടന്ന ഖത്തർ പ്രവാസം അവസാനിപ്പിച്ച കോഴിക്കോട് ജില്ല യിൽ നിന്നുള്ള ഖത്തറിലെ കെഎംസിസി നേതാക്കൾ സംഘടിപ്പിച്ച ഓർമ ചെപ്പ് പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജീവകാരുണ്യ മേഖലയിൽ മറ്റുള്ള സംഘടനങ്കൾക്ക് മാതൃകയായി
കെഎംസിസി വളർന്നതിന്നു പിന്നിൽ സാദാരണക്കാരായ പ്രവാസികളുടെ വിയർപ്പംശത്തിന്റെ ശക്തമായ പിൻബലമുണ്ട്. സംഘടന പ്രവർത്തനതിന് മറു രാജ്യത്ത് പ്രയാസം നേരിട്ട അവസരങ്ങളിൽ സംഘടന പ്രവർത്തനത്തിന് സുഗമമായ വഴി ഒരുക്കിത്തന്നതിൽ ഇ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണെന്നു പാറക്കൽ പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ശക്തമായ ഇടപെടലുകൾ അനിവര്യമാണെന്നും പാറക്കൽ കൂട്ടിച്ചേർത്തു

മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി. ടി ഇസ്മായിൽ മുഖ്യഥിതിയായി. ജില്ലാ മുസ്ലിംയൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.
ഖത്തർ കെഎംസിസി സ്ഥാപക പ്രസിഡന്റ് പി. കെ അബ്ദുള്ളയും ആദ്യ കാല നേതാവ് ഇ. കുഞ്ഞബ്ദുള്ള മാസ്റ്ററും സംഘടന രംഗത്തെ ആദ്യകാല അനുഭങ്ങൾ പങ്കുവെച്ചു. സി പി സദഖത്തുള്ള അധ്യക്ഷത വഹിച്ചു. മമ്മുട്ടി പുളിയത്തുങ്കൽ പദ്ധതി വിശദീകരണം നടത്തി. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
ഇമ്പിച്ചി മമ്മു ഹാജി, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്
വി. പി ഇബ്രാഹിംകുട്ടി, കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അസീസ് മാസ്റ്റർ, ഖത്തർ കെഎംസിസി മുൻ സംസ്ഥാന നേതാക്കളായ എ. പി. അബ്ദുറഹ്മാൻ, തായമ്പത്ത് കുഞ്ഞാലി, നിയമത്തുള്ള കോട്ടക്കൽ, ഫൈസൽ അരോമ, ബഷീർ ഖാൻ, സി സി ജാതിയേരി, കെഎംസിസി സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ വാണിമേൽ, ജില്ലാ കെഎംസിസി ഭാരവാഹികളായ മമ്മു ഷമ്മാസ്, കെ. കെ ബഷീർ എന്നിവർ സംസാരിച്ചു.
മുൻ കെഎംസിസി നേതാവായിരുന്ന ഇപ്പോഴത്തെ കൊടുവള്ളി നഗരസഭ കൗൺസിലർ പി വി ബഷീർ സാഹിബിനെ ചടങ്ങിൽ ആദരിച്ചു. ഹരിത സഭ സെഷന് ജാഫർ വാണിമേൽ നേതൃത്വം നൽകി. കൊടുവള്ളി അബുബക്കർ മൗലവി ഖിറാഅത്ത് നടത്തി. സി പി ഷാനവാസ്‌ സ്വാഗതവും ഒ. എ കരീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  16.01.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Next Story

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബലപ്പെടുത്തുന്നത് ഇടതുപക്ഷ നയമല്ല: എ ഐ വൈ എഫ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.മാനസികാരോഗ്യവിഭാഗം  ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to

ഗാന്ധിജിയെ തമസ്ക്കരിക്കാനുള്ള നീക്കം അപലനീയം – ജിതേഷ് മുതുകാട്

അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്

ഗോകുല കലാ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം