പഠനത്തോടൊപ്പം പണം ചേർത്തുവച്ച കുടുക്ക പൊട്ടിച്ച് പതിനഞ്ചു ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് ‘രോഗി സൗഹൃദ കട്ടിൽ’ ഒരുക്കി സംസ്ഥാനത്തിന് മാതൃകയായി പ്രൈമറി വിദ്യാർത്ഥികൾ. സൗജന്യ എൽ. എസ്. എസ്.ഓൺലൈൻ പഠന ഗ്രൂപ്പായ കുട്ടിക്കൂട്ടത്തിലെ കുഞ്ഞുങ്ങളാണ് ഇങ്ങനെ വേറിട്ട കൂട്ടായ്മ ആയത്. പാലിയേറ്റീവ് കെയർ ദിനമായ 15ന് താമരശ്ശേരി നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ താമരശ്ശേരി, നരിക്കുനി, പുതുപ്പാടി, കട്ടിപ്പാറ, മടവൂർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് കട്ടിൽ വിതരണം ചെയ്യുമ്പോൾ 16ന് പേരാമ്പ്ര നടക്കുന്ന ചടങ്ങിൽ പേരാമ്പ്ര എം.എൽ.എ. ടി. പി. രാമകൃഷ്ണൻ പേരാമ്പ്ര, മൂടാടി, തിക്കോടി, തുറയൂർ, ചെറുവണ്ണൂർ, കീഴരിയൂർ, കായണ്ണ, കോട്ടൂർ, കൂരാച്ചുണ്ട്, മേപ്പയൂർ പഞ്ചായത്തുകൾക്ക് സൗജന്യമായി കട്ടിൽ വിതരണം ചെയ്യും. സമൂഹത്തോടൊപ്പം സഞ്ചരിച്ചു പഠന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഇതിനു നേതൃത്വം നൽകുന്ന കോട്ടൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിബിൻ അറിയിച്ചു.
Latest from Local News
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്
തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംസ്ഥാനത്ത് തന്നെ സുരക്ഷിതമായ സഹകരണ ബാങ്കായി മാറി. 1978-ൽ ചെറിയ തുടക്കത്തിൽ നിന്നുയർന്ന
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ