കിണറിൽ വീണ ആടിന് രക്ഷകരായത് പേരാമ്പ്ര അഗ്നിരക്ഷാസേന

 

 

 പേരാമ്പ്ര : പള്ളിയത്ത് അങ്ങാടിക്ക് സമീപം കിണറിൽ വീണ ആടിന് രക്ഷകരായത് പേരാമ്പ്ര അഗ്നിരക്ഷാസേന. 

 പള്ളിയത്ത് കൊട്ടോറ അഫ്സത്ത് എന്നിവരുടെ ആട് സമീപത്തുള്ള കൊഴിഞ്ഞ പറമ്പിൽ മേയുന്നതിനിടെ ആൾമറയില്ലാത്ത 35 അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു.

 നാട്ടുകാരനായ മാണിക്കോത്ത് ബാബു ഉടനെ എട്ടടിയോളം വെള്ളമുള്ള കിണറിൽ ഇറങ്ങി കയറിൽ പിടിച്ച് നിർത്തുകയായിരുന്നു.   

 വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റ് സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു. 

 

 ആൾമറയില്ലാത്ത കിണറുകൾക്ക് സുരക്ഷാ വേലികൾ നിർമ്മിച്ച് അപകടസാധ്യതകൾ ഒഴിവാക്കേണ്ടത് നിർബന്ധമാണെന്ന് ഫയർ ഓഫീസർ അറിയിച്ചു. 

 പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ പി ആർ സത്യനാഥ്, പി കെ സിജീഷ്, സനൽ രാജ്, വി വിനീത് ഹോം ഗാർഡ് വി ആർ വിജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.