അകാലത്തിൽ പൊലിഞ്ഞ പ്രിയതമ വി.വി ബിന്ദുവിൻ്റെ ഓർമ്മക്കായി പാലിയേറ്റീവ് കെയർ ദിനത്തിൽ കീഴരിയൂരിലെ സാന്ത്വന പ്രവർത്തനത്തിന്റെ മിടിപ്പായി മാറിയ കൈൻഡ് പാലിയേറ്റീവ് കെയറിന് ഹോം കെയർ വാഹനം നൽകി ജയശ്രീ ഓയിൽ മിൽ ഉടമ ഇ.എം വൽസൻ. പതിനഞ്ച് വർഷം ബിന്ദു കാൻ സർ രോഗ ബാധിതയായി കിടപ്പിലായപ്പോൾ കൃത്യമായ പരിചരണം നൽകി അവസാന ശ്വാസം വരെ കൂടെ നിന്ന വൽസൻ അവരുടെ രണ്ടാം ഓർമ്മദിനത്തിലാണ് കൈൻഡിന് കൈത്താങ്ങായത്.വീട്ടിൽ ഒരു വളണ്ടിയർ എന്ന കൈൻഡിൻ്റെ സ്വപ്നത്തിൻ്റെ പ്രതിരൂപമായി മാറുകയായിരുന്നു അദ്ദേഹം. പരിചരണ രംഗത്തെ ഈ അനുഭവ സമ്പത്തായിരിക്കും കീഴരിയൂരിലെ കിടപ്പു രോഗികളെ ചേർത്തു പിടിക്കാൻ കൈൻഡിന് ഒരു വാഹനം നൽകാൻ ബിന്ദുവിൻ്റെ ഭർത്താവിന് പ്രചോദനമായത്.
കീഴരിയൂരിൻ്റെ സന്ത്വന വഴികളിൽ അനശ്വര ഓർമ്മകളായി ഈ വാഹനം എന്നും ചലിച്ചു കൊണ്ടിരിക്കും .
നടുവത്തൂർ ശൈലജ ഭവനിൽ നടന്ന ചടങ്ങ് ഡോ: സന്ധ്യാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാഹന സമർപ്പണം പ്രഭാകരകുറുപ്പ് (കൈൻഡ് ചെയർമാൻ) കെ അബ്ദുറഹ്മാൻ (കൈൻഡ് ജന: സെക്രട്ടറി ) എന്നിവർ ചേർന്ന് ഇ എം വത്സനിൽ നിന്ന് ഏറ്റുവാങ്ങി. ശ്രീമതി കെ.കെ നിർമ്മല ടീച്ചർ (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) കെ.പി ഭാസ്കരൻ , എം.എം രവീന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻ ) ഇ എം മനോജ്, ഗോപാലൻ കെ. (പഞ്ചായത്ത് മെമ്പർ) കാട്ടുകണ്ടി കുഞ്ഞബ്ദുളള , വിജേഷ്, റഫീക്ക് പറമ്പിൽ (കെ.സി എം.എ ) ടി.കെ മനോജ് വ്യാപാരി വ്യവസായി ഏകോപന സമിതി) സി.രാഘവൻ (സഹപാഠി കൂട്ടായ്മ) ഇടത്തിൽ ശിവൻ , യൂസഫ് വി.കെ , ശശി പാറോളി , എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഇ.എം വത്സനെ സഹപാഠി കൂട്ടായ്മ ആദരിക്കുകയുമുണ്ടായി
ഇ .എം പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശ്വൻ മാസ്റ്റർ സ്വാഗതവും അനീഷ് യു.കെ (സെക്രട്ടറി, കൈൻഡ്) നന്ദിയും പറഞ്ഞു.