കോഴിക്കോട്: ജില്ലയിൽ പുതുതായി 23 മണ്ഡലം പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു. സംഘടനാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയെ കോഴിക്കോട് സിറ്റി, കോഴിക്കോട് നോർത്ത്, കോഴിക്കോട് റൂറൽ എന്നിങ്ങനെ വിഭജിച്ചതിന് ശേഷം മൂന്ന് ജില്ലകളിലായി 23 മണ്ഡലം പ്രസിഡൻ്റുമാരെ ജില്ലാ വരണാധികാരി എ.നാഗേഷ് പ്രഖ്യാപിച്ചു.
കോഴിക്കോട് സിറ്റി ജില്ലയിൽ രാജേഷ് പൊന്നാട്ടിൽ (രാമനാട്ടുകര), ഷൈമ പൊന്നത്ത് (ബേപ്പൂർ), രതീഷ് പുല്ലൂന്നി (സൗത്ത് ), ടി.പി. ദിജിൽ(പുതിയറ), കെ.രാകേഷ് (ഒളവണ്ണ), സുധീർകുന്ദമംഗലം (കുന്ദമംഗലം), കെ.ജിതിൻ (നോർത്ത് )
കോഴിക്കോട് റൂറൽ ജില്ലയിൽ അഖിൽ പി.എസ് (മുക്കം), രാജേഷ്.പി.സി ( കൊടുവള്ളി), ശ്രീവല്ലി ഗണേഷ് (താമരശ്ശേരി ), ആർ.ബിനീഷ് (എലത്തൂർ), പി.സി.അഭിലാഷ് (ചേളന്നൂർ), ഷൈനി ജോഷി (ബാലുശ്ശേരി), രാജേഷ് കുമാർ എം.കെ.( ഉള്ളിയേരി )
കോഴിക്കോട് നോർത്ത് ജില്ലയിൽ വൈശാഖ് കെ.കെ (കൊയിലാണ്ടി ), പ്രജീഷ് പി.( പയ്യോളി ), പ്രിയങ്ക സി.പി.(വടകര), അഭിജിത്ത് കെ.പി (ഒഞ്ചിയം ), ഡി.കെ.മനു (പേരാമ്പ്ര), എം.കെ.രൂപേഷ് (മേപ്പയൂർ), ഒ.പി.മഹേഷ് (കുറ്റ്യാടി), പ്രിബേഷ് പൊന്നക്കാരി (വില്യാപ്പള്ളി), വിനീഷ് ആർ.പി.(നാദാപുരം)