ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്

ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്തതില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്നും കഥ മെനയാന്‍ ശ്രമിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ നാടകം കളിച്ചാല്‍ ജാമ്യം എങ്ങനെ റദ്ദ് ചെയ്യണമെന്ന് അറിയാം. വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള നാടകമാണോ ഇതെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. ബോബിയെ ജയിലിലിട്ട് വിചാരണ നടത്താന്‍ അറിയാം. തനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുന്ന നടപടിയാണ് ബോബി ചെമ്മണൂര്‍ ചെയ്തതെന്നും കോടതി വ്യക്തമാക്കി.

വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായി സംസാരിച്ചിരുന്നു. ഇന്നലെ തന്നെ ജാമ്യ ഉത്തരവ് നല്‍കിയതായി അറിയിച്ചിട്ടുണ്ട്. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കേണ്ട. നിയമത്തിന് മുകളിലാണെന്ന് ബോബിക്ക് തോന്നുന്നുണ്ടോ? മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്? മറ്റ് പ്രതികളുടെ വക്കാലത്ത് ബോബി എടുക്കേണ്ടതില്ല. അതിന് നീതിന്യായ വ്യവസ്ഥ ഇന്നാട്ടിലുണ്ടെന്നും കോടതി പറഞ്ഞു.

ജയിലില്‍ നിന്നിറങ്ങിയ ബോബിയെ പൊലീസിനെ വിട്ട് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതിക്ക് ഉത്തരവിടാം. ജാമ്യ ഉത്തരവ് കിട്ടിയിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതില്‍ ഉച്ചയ്ക്ക് 12 മണിയ്ക്കകം നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്‍ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടു. ഹൈക്കോടതി കേസ് വിളിപ്പിച്ചത് അറിഞ്ഞ് രാവിലെ 9:50 ഓടെ തിടുക്കത്തില്‍ ബോബി ചെമ്മണൂരിനെ അഭിഭാഷകര്‍ ജയിലില്‍ നിന്നും പുറത്തിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിനുള്ള ഹോം കെയർ വാഹന സമർപ്പണവും പാലിയേറ്റീവ് ദിനാചരണവും ഇന്ന്

Next Story

കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം; അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി

Latest from Main News

കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ  യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി

പേരാമ്പ്ര : കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ  യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കിനാലൂർ

അത്തോളി കുനിയിൽ കടവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  അത്തോളി കുനിയിൽ കടവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ

പണിമുടക്കിനിടയിലും ഗുരുവായൂരപ്പ ദർശനത്തിന് ആയിരങ്ങൾ

ഗുരുവായൂർ: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും ഗുരുവായൂരപ്പ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ നിർമ്മാല്യം മുതൽ ദർശന സായൂജ്യം തേടി

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 10.07.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 10.07.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ

ഫറോക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണത്തിൽ പരിക്ക്.

കോഴിക്കോട്: ഫറോക്ക് – ചെറുവണ്ണൂരിൽ സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് സമരാനുകൂലികൾ ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ 24 ന്യൂസ് റിപ്പോർട്ടറും ഐആർഎംയു