സർക്കാർ ആശുപത്രികളിൽ ജോലിക്ക് ഹാജരാകാഞ്ഞ 1194 ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ നോട്ടീസ് നൽകി

സർക്കാർ ആശുപത്രികളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടിൽ നിന്നും കണക്കെടുക്കുവാൻ കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചിരുന്നു. വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ ആശുപത്രി സൂപ്രണ്ടുമാർക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകൾ പുറത്തുവന്നത്.

ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രികൾ വരെയുള്ള സ്‌ഥാപനങ്ങളിലെ 859 ഡോക്ട‌ർമാരാണ് പിരിച്ചുവിടൽ പട്ടികയിലുള്ളത്. ഈ ആശുപത്രികളിലെ 252 നഴ്സുമാരെയും പിരിച്ചുവിടാൻ നീക്കം. കൂടാതെ ലാബ് ടെക്നീഷ്യൻസ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, റേഡിയോഗ്രാഫർ ഉൾപ്പെടെ 300 ലേറെ ജീവനക്കാരും പുറത്താക്കൽ പട്ടികയിലുണ്ട്. മെഡിക്കൽ കോളജുകളിൽ നിയമനം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (ഡിഎംഇ) 335 ഡോക്ടർമാർക്കെതിരെയാണ് നടപടി. ഇതിൽ 251 പേർക്ക് നോട്ടിസ് നൽകി.

ഡിഎച്ച്എസിന് കീഴിൽ ആകെ 6000 ഡോക്ടർമാരും ഡിഎംഇയിൽ ആകെ 2500 ഡോക്ടർമാരുമാണുള്ളത്. അതേസമയം പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നൽകിത്തുടങ്ങിയെങ്കിലും പലരും കൈപ്പറ്റാത്ത സാഹചര്യത്തിൽ നോട്ടീസ് വീടിനു മുന്നിൽ പതിക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published.

Previous Story

ആന്തട്ട ജി. യു. പി. സ്കൂളിന്റെ 111-ാം വാർഷികം ഊഷ്മളം `25: കിഡ്സ്ഫെസ്റ്റ്, അനുമോദനസദസ്സ്, കരോക്കെ ഗാനമേള, കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാവിരുന്ന്, യാത്രയയപ്പ് സമ്മേളനം ജനുവരി 17, 18

Next Story

പന്തലായനി ഹയർസെക്കന്ററി സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി

Latest from Main News

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം