കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം; അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി

ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ദേശിയപാത അതോററ്റി നിലപാടിന് എതിരെ അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയുടെയും പിന്തുണയോടെയാണ് ഹർത്താൽ .
കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്നതിന്റെ  ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിൽപ്രതിഷേധ സർവ്വക്ഷി റാലിയും ബഹുജന കുട്ടായ്മയും നടത്തി. യോഗത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു. ടി.ജി നാസർ പി ബാബുരാജ് , എം പി ബാബു, യു എ റഹീം, കൈപ്പാട്ടിൽ ശ്രീധരൻ, വിപി പ്രകാശൻ , പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, റഫീക്ക് അഴിയൂർ , ഇ എം ഷാജി, ഹാരീസ് മുക്കാളി, കെ പി പ്രമോദ് എന്നിവർ സംസാരിച്ചു. ഇന്ന് നുറുകണക്കിന് പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിർമാണ പ്രവർത്തി പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.