ദേശീയ പാലിയേറ്റീവ് ദിനത്തില്‍ ചെങ്ങോട്ടുകാവ് ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു. സംതൃപ്ത പരിചരണം എല്ലാവരുടേയും അവകാശമാണെന്നും അത് ഉറപ്പുവരുത്തുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നുമുള്ള സന്ദേശവുമായി നടത്തിയ യാത്ര സീനിയര്‍ സിറ്റീസണ്‍സ് ഫോറം സംസ്ഥാന നേതാവും ആശ്വാസത്തിന്റെ സ്ഥാപകരിലൊരാളുമായ എം.കെ സത്യപാലന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആശ്വാസം പ്രസിഡന്റ് ബാലന്‍ കോസലം, സെക്രട്ടറി ഇ.കെ. ശ്രീനിവാസന്‍, സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജ്, സീനിയര്‍ സിറ്റീസണ്‍സ് ഫോറം ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍, ചെങ്ങോട്ടുകാവ് പഞ്ചായത്ത് മെമ്പര്‍ എം.സുധ, എം.പി.ചന്ദ്രന്‍, എം.പി.ശ്രീധരന്‍, എ.ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. യാത്ര പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു.
എന്‍. എസ്.എസ്, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് വൊളണ്ടിയര്‍മാര്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുത്തു. പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി.ചിത്രേഷ് പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കന്മന ശ്രീധരന്‍, സി.വി ബാലകൃഷ്ണന്‍, മോഹനന്‍ തെനയഞ്ചേരി, പി.വി. പുഷ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്‍ ഷുക്കൂര്‍, പി.സി. അബ്ദുള്ള, കെ രാമകൃഷ്ണന്‍, യു.ഗംഗാധരന്‍, വി.വി ഗംഗാധരന്‍, പി.കെ. അഹമ്മദ്, കെ.വി.നിഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.