ആന്തട്ട ജി. യു. പി. സ്കൂളിന്റെ 111-ാം വാർഷികം ഊഷ്മളം `25: കിഡ്സ്ഫെസ്റ്റ്, അനുമോദനസദസ്സ്, കരോക്കെ ഗാനമേള, കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാവിരുന്ന്, യാത്രയയപ്പ് സമ്മേളനം ജനുവരി 17, 18

ആന്തട്ട ജി. യു. പി. സ്കൂളിന്റെ 111-ാം വാർഷികം ഊഷ്മളം`25 വിവിധ അനുബന്ധ പരിപാടികളോട് കൂടി നടന്നു വരികയാണ്. 2015 ജനുവരി 17, 18 തീയ്യതികളിലാണ് ഊഷ്മളം 25 ന്റെ ഭാഗമായ കിഡ്സ്ഫെസ്റ്റ്, അനുമോദനസദസ്സ്, കരോക്കെ ഗാനമേള, കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാവിരുന്ന്, യാത്രയയപ്പ് സമ്മേളനം എന്നിവ അരങ്ങേറുന്നത്. 2025 ജനുവരി 4 ന് ജെ. ആർ. സി. കേഡറ്റുകൾക്കും അഭിനയതല്പരരായ മറ്റു കുട്ടികൾക്കുമായി ഏകദിന നാടക പാഠശാല നടന്നു. ജനുവരി 6 നു രക്ഷകർത്തൃ സംഗമത്തിൽ പോസിറ്റീവ് പേരന്റിങ് എന്ന വിഷയത്തിൽ പഠനക്ലാസ്സ്‌ നടന്നു.

ജനുവരി 17 നു പ്രീപ്രൈമറി വിദ്യാർഥികൾക്കായുള്ള കിഡ്സ്ഫെസ്റ്റ് മുൻപ്രധാനാധ്യാപികയും പ്രശസ്ത സാഹിത്യകാരിയുമായ ശ്രീമതി ജാനമ്മ കുഞ്ഞുണ്ണി ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മഞ്ജു, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരാവും. തുടർന്ന് ഇതേ വേദിയിൽ ഉപജില്ലാ, ജില്ലാ വിവിധ മേളകളിൽ വിജയം നേടിയ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിക്കുന്നതാണ്. പിഞ്ചുകുരുന്നുകളുടെ കലാവിരുന്നിന് ശേഷം വിദ്യാലയവും നാടും ഒരുമിക്കുന്ന കരോക്കെ ഗാനമേള ഉണ്ടായിരിക്കും.

ജനുവരി 18 നു രാവിലെ മുതൽ സ്കൂൾ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ വേദിയെ ധന്യമാക്കും. വൈകീട്ട് 5:30 നു നടക്കുന്ന യാത്രയയപ്പ് സമ്മേളനം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഷീബ മലയിൽ അധ്യക്ഷയാവും. പ്രമുഖ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. കെ. എം അനിൽ മുഖ്യഭാഷണം നടത്തും. ഇത്തവണ സ്കൂളിൽ നിന്നും വിരമിക്കുന്ന പി ജയകുമാറിന് അധ്യാപക രക്ഷകർത്തൃ സമിതിയും ആന്തട്ട പൗരാവലിയും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകുകയാണ്. മാതൃഭൂമി സ്കൂൾ കോർഡിനേറ്റർ എന്ന നിലയിൽ ശ്രദ്ധേയവും പുരസ്കരിക്കപ്പെട്ടതുമായ മികച്ച കാർഷിക പ്രവർത്തനങ്ങളിലൂടെ ജി. യു. പി. എസ് ആന്തട്ടയെ പ്രശസ്തമാക്കിയ അധ്യാപകനാണ് ശ്രീ. പി. ജയകുമാർ.

കുറഞ്ഞ കാലം കൊണ്ട് അവിശ്വസനീയമാം വിധമുള്ള ഭൗതിക സൗകര്യങ്ങൾ കരസ്ഥമാക്കുകയും അക്കാദമിക മികവുകൊണ്ട് ഉപജില്ലയിലെ പ്രശസ്ത വിദ്യാലയമായി മാറുകയും സ്കൂൾ പ്രവർത്തനങ്ങളിൽ ഗംഭീര സാമൂഹ്യ പങ്കാളിത്തം ഉറപ്പു വരുത്തി മികച്ച പി. ടി. എ അവാർഡ് നേടുകയും ചെയ്ത ആന്തട്ട ജി. യു. പി സ്കൂൾ അടുത്ത വർഷത്തോടെ കൂടുതൽ നിർമാണ പ്രവർത്തികളിലൂടെ മറ്റൊരു ഘട്ടത്തിലേക്ക് വളരുകയാണ്. ഈ വർഷം സമഗ്ര വിദ്യാലയമേള, പുസ്തക സമാഹരണം ലക്ഷ്യമാക്കിയുള്ള പുസ്തകമേള, പുസ്തകപയറ്റ്, വൈജ്ഞാനിക പ്രതിഭ നിർണയ പരീക്ഷ, തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ അക്കാദമിക പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. ആന്തട്ട ദേശത്തിന്റെ പൊതു ആഘോഷമായി നടത്തപ്പെടുന്ന ഊഷ്മളം’ 25 ലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അരവിന്ദൻ സി. പ്രധാനാധ്യാപകൻ,  എം.കെ. വേലായുധൻ മാസ്റ്റർ – എസ്.എസ്.ജി ചെയർമാൻ, എം.പി. ശ്രീനിവാസൻ – പി ടി എ പ്രസിഡണ്ട്.  ദിപീഷ് എം.പി പി.ടി.എ വൈസ് പ്രസിഡണ്ട് ), രാജേഷ്. പിടി കെ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വനിത കമ്മീഷൻ ചെയർപേഴ്സന്റെ നിലപാട് അപലപനീയം: ഹർഷിന സമരസമിതി

Next Story

സർക്കാർ ആശുപത്രികളിൽ ജോലിക്ക് ഹാജരാകാഞ്ഞ 1194 ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ നോട്ടീസ് നൽകി

Latest from Local News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചവിട്ടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃകാ ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘ശുചിത്വം സുകൃതം’ എന്ന

കെഎസ്ടിഎ യുടെ 34ാം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു

കെഎസ്ടിഎ യുടെ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ) 34ാം വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട്

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടത്തി. എ.ടി ബാലകൃഷ്ണൻ, ഗിരീഷ് മേക്കോത്ത്, ടി.എം ഗോവിന്ദൻ,