കൊയിലാണ്ടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗത്തിൻ്റെ കെട്ടിട നിർമ്മാണാവശ്യാർഥം അന്നത്തെ എം എൽ എ കെ ദാസൻ അവർകളുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും അങ്ങിനെ മൂന്ന് കോടി 33 ലക്ഷം രൂപ ( 2016-17 കാലയളവിലെ സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായ ഒരു കോടി നാല്പത്തിയേഴ് ലക്ഷം രൂപയും 2020-21 കാലയളവിലെ പദ്ധതി വിഹിതമായ ഒരു കോടി അറുപത് ലക്ഷം രൂപയും എംഎൽഎ ADS ഫണ്ട് 26 ലക്ഷവും ഉൾപ്പെടെ) ചിലവഴിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം 2025 ജനുവരി 16 വ്യാഴാഴ്ച 11 മണിക്ക് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി മുൻസിപ്പൽ ചെയർ പെഴ്സൺ സുധ കിഴക്കേപ്പാട്ട് , മുൻ എംഎൽഎമാരായ കെ ദാസൻ, പി വിശ്വൻ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ പ്രജില, കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർമാരായ എ ലളിത, എ അസീസ് , വൊക്കേഷണൽ ഹയർ സെക്കണ്ടറി റീജ്യണൽ അസിസ്റ്റൻ്റ് ഡയറക്ടർ അപർണ വി, പി ടി എ പ്രസിഡൻ്റ് വി സുചീന്ദ്രൻ എസ് എം സി ചെയർമാൻ ഹരീഷ് എൻകെ, മദർ പിടിഎ പ്രസിഡൻ്റ് ഷിംന , യു കെ ചന്ദ്രൻ, എൻ വി വത്സൻ, ഗംഗാധരൻ, സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ് കുമാർ എം വി , ഹെഡ്മാസ്റ്റർ സുധാകരൻ കെ.കെ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ പൊതുമരാമത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനീഷ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ നിജില പറവക്കൊടി വാർഡ് കൗൺസലർ എ ലളിത പി ടി എ പ്രസിഡൻ്റ് വി ശുചീന്ദ്രൻ, പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ, ഹെഡ്മാസ്റ്റർ സുധാകരൻ കെ.കെ , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പബ്ലിസിറ്റി കൺവീനർ സഗീർ കെ വി , എം ജി ബൽരാജ് എന്നിവർ പങ്കെടുത്തു.