വടകരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് അനുബന്ധമായുള്ള പുസ്തകോത്സവത്തിന് തുടക്കമായി

വടകര: വടകരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് അനുബന്ധമായുള്ള പുസ്തകോത്സവത്തിന് തുടക്കമായി. ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവം ലിങ്ക് റോഡിന് സമീപത്തായാണ് സജ്ജമാക്കിയത്.നഗരസഭ സാംസ്കാരിക ചത്വരത്തിൽ നോവലിസ്റ്റ് എം വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് ആദ്യ വിൽപന ഏറ്റുവാങ്ങി.പുസ്തകമേളയിൽ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാദകരുടെയും പുസ്തകം ലഭ്യമാണ്. ആയിരത്തിലധികം ടൈറ്റിലുകളിലായി 10000 ൽ അധികം പുസ്തകങ്ങൾ മേളയിലുണ്ട്. കഥ, കവിതകൾ, നോവൽ, രാഷ്ട്രീയം, ആത്മകഥ, ചരിത്ര പുസ്തകങ്ങൾ, ബാലസാഹിത്യങ്ങൾ, നാടങ്ങൾ, ലേഖനങ്ങൾ തുടങ്ങി പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും ഏറ്റവും പുതിയ പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്.ആകർഷകമായ വിലക്കിഴിവും ഉണ്ട്.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ പുസ്തകമേള ഉണ്ടാവും. മനയത്ത് ചന്ദ്രൻ അധ്യക്ഷനായി. ടി രാധാകൃഷ്ണൻ, പി എസ് ബിന്ദു മോൾ, ടി സി രമേശൻ, എ വി സലിൽ എന്നിവർ സംസാരിച്ചു.നർത്തകി റിയ രമേഷ് അവതരിപ്പിച്ച പി ഭാസ്കരൻ്റെ തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായി. ചരിത്ര പ്രദർശനം വ്യാഴം തുടങ്ങും. സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടപ്പറമ്പിൽ പി ജയചന്ദ്രൻ അനുസ്മരണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. രാത്രി 7.30ന് ഇപ്റ്റ നാട്ടരങ്ങ് പാട്ടും പടവെട്ടും പരിപാടിയും നടക്കും

Leave a Reply

Your email address will not be published.