റൂട്ട് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും മുചുകുന്ന് വെച്ച് നടന്നു

ഓടുന്നോൻ എന്ന സിനിമ സംവിധാനം ചെയ്ത നൗഷാദ് ഇബ്രാഹിം കഥ തിരക്കഥ നിർവ്വഹിച്ച് എച്ച്& എം എൻ്റർടെയ്മൻ്റിൻ്റെ ബാനറിൽ, ജയനൗഷാദ് സംവിധാനം ചെയ്യുന്ന റൂട്ട് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും മുചുകുന്ന് വെച്ച് നടന്നു. ചലച്ചിത്ര സംവിധായകൻ കെ.കെ ഹരിദാസ് പൂജയും, കൊയിലാണ്ടി എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖറും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാറും സ്വിച്ച് ഓൺ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ ലത, ലതിക, സുനിത എന്നിവരും ചലച്ചിത്ര സാമൂഹിക രംഗത്തെ പലരും ചടങ്ങിൽ സന്നിഹിതരായി.

നൗഷാദ് ഇബ്രാഹിം, സംഗീത, ഇസ്മയിൽ ഉള്ള്യേരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻ്റെ ക്യാമറ അംജിത്ത്, ചീഫ് അസോസിയേറ്റ് ഷോബി വയനാട്, വസ്ത്രാലങ്കാരം അൻഹാ ഫാത്തിമ മുസ്തഫ, ആർട്ട് ശ്രീജിത്ത് കൊയിലാണ്ടി, എഡിറ്റിംഗ് പ്രഹ്ളാദ് പുത്തഞ്ചേരി, മേക്കപ്പ് പ്രദീഷ് കോഴിക്കോട്, പ്രൊഡക്ഷൻ മേനേജർ സബീഷ് V4 U, അസോസിയേറ്റ് ഡയറക്ടർമാർ വിഷ്ണു രമേശ്, നിഥിൻ നാഥൻ, ആൻസൻ ജേക്കബ്, ജിത്തു കാലിക്കറ്റ് എന്നിവരാണ്.

കാൻസറിനോട് പൊരുതി ജയിച്ച ജയനൗഷാദ് അതിജീവനത്തിന് ശേഷം ആദ്യമായി ചെയ്യുന്ന ചിത്രത്തിൽ കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് (ക്യു.എഫ്.എഫ്.കെ.) എന്ന കൂട്ടായ്മയിലെ നിരവധി പേർ അഭിനേതാക്കളാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുചുകുന്നും സമീപ പ്രദേശങ്ങിലുമാണ് ഷൂട്ടിംഗ് നടക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

പൊന്നമ്പലമേട്ടിൽ ഇന്ന് മകര ജ്യോതി തെളിയും

Next Story

കൊയിലാണ്ടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൻ്റെ പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജനുവരി 16 വ്യാഴാഴ്ച

Latest from Local News

പാചകക്കാരനെ ആവശ്യമുണ്ട്

കൊയിലാണ്ടിയിലെ പ്രശസ്തമായ ഹോട്ടലിലേക്ക് ചായ , പൊറോട്ട – മറ്റു പ്രാതൽ പലഹാരങ്ങൾ , എണ്ണക്കടികൾ എന്നിവ ഉണ്ടാക്കാൻ പരിചയസമ്പന്നരായ പാചകക്കാരനെ

നടുവണ്ണൂർ മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മഴവിൽ കലാകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഹെഡ്മാസ്റ്റർ നിഷിധ് കെ

ചിറയിൽപ്പീടിക റെയിൽവെ അടിപ്പാതക്ക് ജീവൻ വക്കുന്നു; ആർ ബി ഡി സി പ്രാഥമിക പരിശോധന നടത്തി

അഴിയൂർ ചീറയിൽപ്പീടികയിൽ റെയിൽവെ അടിപ്പാത സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ എഞ്ചിനിയറിങ് വിഭാഗം പ്രാഥമിക പരിശോധന

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് പുനര്‍നിര്‍മാണം: സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനമിറങ്ങി

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലമേറ്റടുക്കലിന് ഗസറ്റ് വജ്ഞാപനമിറങ്ങി. കൊയിലാണ്ടി താലൂക്കില്‍ വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍ വില്ലേജുകള്‍ക്ക്

ഇന്ത്യൻവോളിബോൾ ടീം അബിതയുടെ വീട് ടി പി രാമകൃഷ്ണൻ എംഎൽഎ സന്ദർശിച്ചു

അരിക്കുളം: കാരയാട് സ്വദേശിനി അബിത അനിൽകുമാർ വിയറ്റ്നാമിലെ ഹനോയിൽ നടക്കുന്ന അന്താരാഷ്ട്ര വാർഷിക വനിതാ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം