പയ്യോളി എരിപറമ്പിൽ ഡ്രയനേജ് കം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി മുൻസിപ്പാലിറ്റിയിലെ ഏരിപറമ്പിൽ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിന് ഇതോടെ പരിഹാരമായി. വെള്ളം ഒഴുകിപ്പോകാനിടമില്ലാതെ എല്ലാ മഴക്കാലത്തും റോഡും വീടും വെള്ളം കയറി ജനങ്ങൾ പൊറുതിമുട്ടുന്ന സ്ഥിതിയാണ്. 430 മീറ്റർ ഡ്രയനേജും അതിനോട് ചേർന്നു നിൽക്കുന്ന റോഡുമാണ് ഇപ്പോൾ പ്രവർത്തി ആരംഭിച്ചിരിക്കുന്നത്. കോൺക്രീറ്റ് ബോക്സ് ഡ്രയനേജും ഇൻ്റർലോക്ക് പതിച്ച റോഡിനുമുൾപ്പെടെ 75 ലക്ഷം രൂപ ചിലവഴിച്ച് സംസ്ഥാന സർക്കാറിൻ്റെ തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹാർബർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിനാണ് നിർമ്മാണ ചുമതല.
എരിപറമ്പിൽ വെച്ചു നടന്ന ചടങ്ങിൽ ശ്രീമതി കാനത്തിൽ ജമീല പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്തു. പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് ഇ ഡി അസി. എക്സി. എഞ്ചിനിയർ രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ എ.പി റസാഖ്, പിഎം റിയാസ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എൻ സി മുസ്തഫ, പി ബാലകൃഷ്ണൻ, എ.പി കുഞ്ഞബ്ദുള്ള, സജിത്ത് പി.വി, പി.ടി രാഘവൻ, കെ കെ കണ്ണൻ, യു ടി കരീം, ഷീന റഷീദ് തുടങ്ങിയവർ സംസാരിച്ചു.