നടേരി ആഴവില്‍ കരിയാത്തൻ ക്ഷേത്രത്തിൽ മകര പുത്തരിയോട് അനുബന്ധിച്ച് വെള്ളാട്ടും നട്ടത്തിറയും നടത്തി. ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു.ക്ഷേത്രത്തിലെ ഉച്ചാൽ തിറ മഹോത്സവം ഫെബ്രുവരി 11, 12 തീയതികളിൽ ആഘോഷിക്കും.11ന് ഉച്ചയ്ക്ക് പ്രസാദഊട്ട് രണ്ടുമണിക്ക് കൊടിയേറ്റം. തുടർന്ന് വെള്ളാട്ട്, നട്ടത്തിറ, 12ന് ഉച്ചയ്ക്ക് പ്രസാദ് ഊട്ട് മൂന്നുമണിക്ക് മലക്കളി ,ഇളനീർ കുല വരവ്, വെള്ളാട്ട്, നട്ടത്തിറ കരിമരുന്ന് പ്രയോഗം തിറകൾ എന്നിവ ഉണ്ടാവും.
