കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വടക്കുംമുറിയിൽ സംഘടിപ്പിച്ച പാലിയറ്റീവ് കുടുംബ സംഗമം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ രാജലക്ഷ്മി സ്വാഗതവും പാലിയേറ്റീവ് നഴ്സ് ഷിനില സ്മിജിത്ത് നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
