എലത്തൂർ: കൈപ്പുറത്ത് പാലം പ്രദേശത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കൈ- ഓളം ‘ ഫെസ്റ്റ് നാടിൻ്റെ ഉത്സവമായി. ഫെസ്റ്റ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എടക്കാട്, എരഞ്ഞിക്കൽ, മൊകവൂർ, പുത്തൂർ മേഖലകളിലെ
അമ്പതോളം റസിഡൻസ് അസോസിയേഷനുകളും സാമൂഹ്യ സാംസ്കാരിക സംഘടനകളും ചേർന്ന് നടത്തുന്ന ഫെസ്റ്റിലെ വിസ്മയ കാഴ്ചകൾ കാണാൻ നാടാകെയാണ് ഒഴുകിയെത്തുന്നത്.
വിനോദ, വിജ്ഞാന-വിപണനസ്റ്റാളുകളും അമ്യൂസ്മെന്റ് പാർക്കും കണ്ടൽവനയാത്രയും, ഊഞ്ഞാൽ ഗ്രാമവുമാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്. മലബാറിലെ കൊതിയൂറും വിഭവങ്ങളുടെ രുചി അറിയാൻ ജലാശയത്തിലെ ഫ്ളോട്ടിങ് റസ്റ്റോറന്റിൽ ഭക്ഷണ പ്രിയരുടെതിരക്കാണ്.
വൈകുന്നേരങ്ങളിൽ രണ്ടു വേദികളിലായി കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ജനുവരി 19 ന് ഫെസ്റ്റ് സ്ഥാപിക്കും.