ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമ കേസിൽ നടി ഹണി റോസിന്റെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. 3.30ന് ജാമ്യ ഉത്തരവ് പുറത്തിറങ്ങും.  ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം. ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തില്‍ ദ്വയാര്‍ഥം ഇല്ലെന്ന് പറയാനാകില്ലെന്നും കോടതി. ഹണി റോസിന് അസാമാന്യ മികവൊന്നും ഇല്ലെന്ന ജാമ്യാപേക്ഷയിലെ പരാമര്‍ശത്തിനും വിമര്‍ശനം. പരാമര്‍ശം പിന്‍വലിച്ച് ബോബിയുടെ അഭിഭാഷകന്‍.

ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. താൻ നിരപരാധിയാണെന്നും, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ വാദിച്ചത്.   ഉത്തരവ് ജയിലിലെത്തിച്ചാല്‍ ബോബിക്ക് പുറത്തിറങ്ങാം.   വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പാലിയറ്റീവ് കുടുംബ സംഗമം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

Next Story

പയ്യോളി എരിപറമ്പിൽ ഡ്രയനേജ് കം റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Latest from Main News

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം- പൊലീസുകാർക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകും. തരംതാഴ്ത്തലോ പിരിച്ചുവിടലോ

പാട്ടോണം തീർത്ത് ജൊനിറ്റ ഗാന്ധി

തിരുവോണ നാളിൽ മാവേലിക്കസ് വേദിയിൽ പാട്ടോണം തീർത്ത് പിന്നണി ഗായിക ജൊനിറ്റ ഗാന്ധി. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ലുലുമാളിലെ

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച