കോഴിക്കോട് : മെഡിക്കൽ കോളജിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, മരുന്ന് ക്ഷാമം കാരണം വലയുന്ന രോഗികൾക്ക് അടിയന്തരമായി മരുന്ന് എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫിസിനു മുൻപിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്‌മ ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. റഫറൽ സംവിധാനമുള്ള മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തുന്ന പാവപ്പെട്ട രോഗികൾക്ക് മരുന്ന് എത്തിക്കാൻ കഴിയാത്ത ആരോഗ്യ മന്ത്രി രാജിവച്ച് വാർത്ത വായിക്കാൻ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടികളുടെ കുടിശിക നൽകാത്തതിനാലാണ് കമ്പനികൾ മെഡിക്കൽ കോളേജിലേക്കുള്ള മരുന്ന് വിതരണം അവസാനിപ്പിച്ചത്. അത്യാഹിതം സംഭവിച്ച് കാഷ്വാലിറ്റിയിൽ ചികിത്സക്കായി എത്തുമ്പോൾ മുറിവ് കെട്ടാനുള്ള ബാൻഡേജ് വരെ പുറത്തു നിന്ന് വാങ്ങി കൊടുക്കേണ്ട ദയനീയ അവസ്‌ഥയാണുള്ളത്. ഇത് പിന്നെന്ത് സർക്കാർ മെഡിക്കൽ കോളേജും ധർമാശുപത്രിയുമാണെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ ധൂർത്തിനും അഴിമതിക്കും ഉല്ലാസത്തിനും സർക്കാർ പണം അനുവദിക്കുന്നുണ്ട്. ബേപ്പൂർ വാട്ടർ ഫെസ്‌റ്റിൻ്റെ പേരിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊടിച്ച കോടിക്കണക്കിനു രൂപ മരുന്ന് കമ്പനികൾക്ക് നൽകിയെങ്കിൽ അത്രയെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു. എച്ച്ഡിസി അക്കൗണ്ടിലെ പണം പോലും സർക്കാർ അടിച്ചുമാറ്റുകയാണ് ഉണ്ടായത്. എച്ച്ഡിസിയുടെ ചെയർമാനായ കലക്ടർ നിർഗുണ പരബ്രഹ്മമാണ്. ഒരു ഉത്തരവാദിത്തവും നിർവഹിക്കുന്നില്ല. ചികിത്സാ പിഴവ് നിത്യസംഭവുമായിരിക്കുന്നു. ഒട്ടും കരുണയില്ലാത്ത മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കേരളം ഭരിക്കുന്നതിൻ്റെ തിക്‌തഫലമായാണ് പാവപ്പെട്ട രോഗികൾ കടുത്ത ദുരിതം അനുഭവിക്കുന്നത്. സ്വകാര്യ ആശുപത്രികളും ഫാർമസികളുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ മരുന്നും ചികിത്സയും ലഭ്യമാക്കാതെ മെഡിക്കൽ കോളേജിനെ ബന്ധപ്പെട്ടവർ തകർക്കുന്നതെന്നാണു രോഗികൾ സംശയിക്കുന്നത്. മരുന്ന് വിതരണം അടിയന്തരമായി പുനരാരംഭിക്കുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനു കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർമാരായ
കെ രാമചന്ദ്രൻ, അഡ്വക്കേറ്റ് കെ എം ഉമർ, ഡിസിസി ഭാരവാഹികൾ രമേശ് നമ്പിയത്ത്, വിനോദ് പടനിലം, പി കുഞ്ഞി മൊയ്തീൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ സി ശോഭിത,
ഹാഷിം മനോളി, കാവിൽ പി മാധവൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ പി സുബൈർ, പി കൃഷ്ണകുമാർ, പി ഗിരീഷ് കുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
ബേബി പയ്യാനക്കൽ,
ജില്ലാ വൈസ് പ്രസിഡണ്ട് ഫൗസിയ അസീസ്, കെ സി പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് പ്രസിഡണ്ടു മാരായ പി വി ബിനീഷ് കുമാർ സ്വാഗതവും രവികുമാർ പനോളി നന്ദിയും പറഞ്ഞു
Latest from Local News
കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്
താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ
എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക
പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,
2026 ജനുവരി 6 ന് പഞ്ചാബ് ലുതിയാനയിൽ വെച്ച് നടക്കുന്ന ജൂഡോ സ്കൂൾ നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ഷഹബാസ് അമാൻ നജീബിനെ







