പന്തീരാങ്കാവ് 110 കെവി സബ് സ്റ്റേഷന്‍ നിർമാണം; ഭൂമി ഏറ്റെടുത്ത് കൈമാറി

പന്തീരാങ്കാവിൽ കെഎസ്ഇബിയുടെ 110 കെവി സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ 1.4349 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ), കെഎസ്ഇബിയ്ക്ക് കൈമാറി.

കോഴിക്കോട്ടെ സ്‌പെഷ്യല്‍ തഹസില്‍ദാറുടെ ഓഫീസിലെ സ്‌പെഷ്യല്‍ റവന്യൂ ഇന്‍സ്‌പെക്ടർ ഷൈജു എം കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ലേഖ റാണിയ്ക്കാണ് ഭൂമി സംബന്ധിച്ച രേഖ കൈമാറിയത്.

ചെറുവണ്ണൂര്‍-കൊളത്തറ റോഡ് വികസനത്തിനായുള്ള ഭൂമി, പുതിയപാലത്ത് വലിയ പാലം നിര്‍മ്മിക്കുന്നതിനുള്ള ഭൂമി, കാലിക്കറ്റ് വെജിറ്റബിള്‍ മാര്‍ക്കറ്റിനായുള്ള ഭൂമി എന്നിവയും ഏറ്റെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി സ്‌പെഷ്യല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) കോഴിക്കോട് ഇന്‍ചാര്‍ജ് സുജിത്ത്കുമാര്‍ സി അറിയിച്ചു. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ചെറുകുളം-അംശകച്ചേരി റോഡിനായുള്ള 450 ഓളം അവാര്‍ഡുകള്‍ പാസ്സാക്കി കഴിഞ്ഞു. ഭൂമി ഉടനെ കൈമാറും. മാങ്കാവ്-മേത്തോട്ടുതാഴം വികസത്തിനായുള്ള പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ബേപ്പൂര്‍-പുലിമുട് റോഡ് വികസനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 5-01-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Latest from Local News

കോഴിക്കോട് കല്ലുത്താൻകടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

കോഴിക്കോട് കല്ലുത്താൻകടവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കല്ലുത്താൻ കടവിലെ അഞ്ചര

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ഞാൻ നുജൂദ് വയസ്സ് പത്ത് വിവാഹമോചിത എന്ന പുസ്തകമാണ് ചർച്ച

ശിവസേന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം നടത്തി

ശിവസേന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം നടത്തി. യോഗത്തിൽ എം.എം. ജഗദീഷ് സ്വാഗതം പറഞ്ഞു. പി.എം. സുധർമ്മൻ അധ്യക്ഷത വഹിച്ചു.

വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക കലാരംഗത്ത് നിറസാന്നിധ്യമായിരുന്ന വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ്