കുറ്റ്യാടി: വയനാട് ചൂരൽമല ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്, ഉരുൾ പൊട്ടൽ ദുരന്തത്തെ ശബ്ദവിത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ച് സംസ്ഥാന കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഊരത്ത് വലിയ വീട്ടിൽ അൻജിത്തിനെ ഊരത്ത് മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോഴേ സ്വയം ആർജിച്ച് തന്നെ അൻജിത്ത് കലാകായിക മത്സരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങളും മെഡലുകളും നേടിയിട്ടുണ്ട്. വലിയ വീട്ടിൽ സജിത്ത് ശ്രീജ ദമ്പതികളുടെ മകനാണ്. അനുമോദന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. ബൂത്ത് പ്രസിഡൻ്റ് പി പി ദിനേശൻ അധ്യക്ഷത വഹിച്ചു. സി.കെ രാമചന്ദ്രൻ, പി.പി ശശികുമാർ, വി.എം മഹേഷ്, എൻ.കെ ദാസൻ, പി കുഞ്ഞിരാമൻ, എന്നിവർ പ്രസംഗിച്ചു.
Latest from Local News
മേപ്പയൂർ എടത്തിൽ മുക്കിലെ കൽഹാര യിൽ ചെറുവത്ത് ജാനകി (72 ) അന്തരിച്ചു. ഭർത്താവ് ദാമോദരൻ പടിഞ്ഞാറയിൽ മക്കൾ ഷിബു മാസ്റ്റർ
മൂടാടി ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികൾക്കായി വല വിതരണം നടത്തി. 4 ലക്ഷത്തി എൺപതിനായിരം രൂപയുടെ പദ്ധതി വിഹിതമാണ് വല വിതരണത്തിന് വിനിയോഗിച്ചത്. പഞ്ചായത്ത്
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-10-2025*ശനി ഒ.പി.പ്രധാന ഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ ഷിജി ‘പി.വി ഓർത്തോവിഭാഗം ഡോ കുമാരൻെ ചെട്ട്യാർ ജനറൽസർജറി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ
തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട ഇന്ന് വൈകുന്നേരം നാല് മണിക്ക് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിച്ചു.