കൊയിലാണ്ടി: 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവകാശപ്പെട്ട ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിലും നടപ്പാക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുനഃസ്ഥാപിക്കുക,
വയോധികർക്കുള്ള ക്ഷേമ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക.
ക്ഷേമ പെൻഷൻ കുടിശ്ശികയില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷൻ അഡ്വ.കെ സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 160 യൂണിറ്റ് കളിൽ നിന്നും എഴുന്നൂറോളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു . ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ, സംസ്ഥാന സെക്രട്ടറിമാരായ ചാത്തു, കെ.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ. വി. ബാലൻ കുറുപ്പ്,ജില്ലാ സെക്രട്ടറി സോമൻ ചാലിൽ , വൈസ് പ്രസിഡന്റ് ഇ.സി. ബാലൻ എന്നിവർ സംസാരിച്ചു.
പൂതേരി ദാമോദരൻ നായർ, മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണീരിക്കുട്ടി കുറുപ്പ്, എൻ.കെ.കുഞ്ഞിച്ചെക്കിണി എന്നിവരെ മുതിർന്ന നേതാവ് എം.കെ. സത്യപാലൻ ആദരിച്ചു. വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Latest from Local News
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര് ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ
കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്ബറിലേക്കുമുളള
അത്തോളി: വടക്കേ കാപ്പിൽ നളിനി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ (ദിന പ്രഭ). മക്കൾ: സതീഷ് ബാബു (റിട്ട. എച്ച്
അത്തോളി: ‘വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക’ മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ് ലിം വെൽഫയർ അസോസിയേഷൻ ജനകീയ കൺവെൻഷൻ
വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി