മാനവ സമൂഹത്തിൽ വൻ ദുരന്തമായി മാറിയിട്ടുള്ള ലഹരി ഉപയോഗത്തിൻ്റെ ന്യൂനതകളെ കുറിച്ച് വിദ്യാർത്ഥി സമൂഹത്തെ ബോധവന്മാരാക്കുന്നതിനു വേണ്ടി ലഹരി വിരുദ്ധ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറകണമെന്ന് പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ചേറമ്പറ്റ മമ്മു അദ്ധ്യക്ഷം വഹിച്ചു. യോഗം ഹുസൈൻ കമ്മന ഉദ്ഘാടനം ചെയ്തു. മുനീർ കുളങ്ങര, വി. കെ. ഹസ്സൻ കുട്ടി, കെ. പി. അബ്ദുള്ള, ടി.സി മുഹമ്മദ്, അബ്ദുസ്സലാം കെ. പി. അബ്ദുറഹ്മാൻ അരിക്കുളം എംസി. അബൂബക്കർ പുനത്തിൽ കുഞ്ഞബ്ദുളള, റാഫി കക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. പുറമണ്ണിൽ മൊയ്തു സ്വാഗതവും സി. സൂപ്പി നന്ദിയും പറഞ്ഞു.
Latest from Uncategorized
കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 10.00 am
സംസ്ഥാനത്തെ വഖഫ് സ്വത്തുകള്, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെന്ട്രല് പോര്ട്ടലില് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച്
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും.
ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേ കിട്ടു. ഇതുസംബന്ധിച്ചു കൗണ്ടറുകൾക്ക് മുന്നിൽ ബോർഡ് വച്ചു. അരവണ നൽകുന്ന







