കൊയിലാണ്ടി. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക. ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകള്‍ പൂര്‍ണ്ണമായും അനുവദിക്കുക. ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡി സെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക സര്‍വ്വീസ് സംഘടനാസമരസമിതി യുടെ നേതൃത്വത്തിൽ ജനുവരി 22 ന് നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് ഉത്തരമേഖലാ സമര സന്ദേശ യാത്ര കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത് കൊയിലാണ്ടി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് ജാഥാ വൈസ് ക്യാപ്റ്റൻ ടി എം സജീന്ദ്രന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി ഡോ ദിൽവേദ് അധ്യക്ഷത വഹിച്ചു.ജോയിൻ്റ് കൗൺസിൽ മേഖല സെക്രട്ടറി മേഘനാഥ് സ്വാഗതം പറഞ്ഞു. എ കെ എസ് ടി യു സംസ്ഥാന നേതാക്കളായ കെ കെ സുധാകരൻ, സി ബിജു , കെ ജി ഒ എഫ് സംസ്ഥാന നേതാക്കളായ ഡോ വിക്രാ ന്ത്,സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.
ജോയിന്റ് കൌൺസിൽ മേഖല പ്രസിഡന്റ് ഷീന നന്ദി പറഞ്ഞു. കെ ജി ഒ എഫ് നേതാവ് ഡോ നൗഫൽ ഇ വി ക്യാപ്റ്റനും ജോയൻ്റ് കൗൺസിൽ നേതാവ് ടി എം സജീന്ദ്രൻ വൈസ് ക്യാപ്റ്റനും കെ അജിന മാനേജരുമായ സമര സന്ദേശയാത്ര പര്യടനം പൂർത്തിയാക്കി ജനുവരി 15ന് വൈകീട്ട് വടകര മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിക്കും.
Latest from Local News
ഉളളിയേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ആരോഗ്യ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലെ കക്കഞ്ചേരിയില്‍ സജ്ജമാകുന്നു. പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട്
കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ (75) അന്തരിച്ചു. ഭാര്യ ഗിരിജ. മക്കൾ ലജീഷ് വിനീത് (KSFE) പരേതനായ വിവേക്. മരുമകൾ ശില്പ
ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.