എം.എൽ.എ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിൻ്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്ന് സൂചന. നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എം.എൽ.എ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പി.വി അൻവർ കേരള രാഷ്ട്രീയത്തിൽ പുതിയ പോർക്കളം തീർക്കുകയാണ്.
