കോഴിക്കോട്: പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനും യുവകലാസാഹിതി മുന്‍ അധ്യക്ഷനുമായ പി കെ ഗോപിയെ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ ആദരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ പി കെ ഗോപിയുടെ വസതിയിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. സമാനതകളും പിന്തുടര്‍ച്ചയുമില്ലാത്ത കവിയാണ് പി കെ ഗോപിയെന്ന് ആലങ്കോട് പറഞ്ഞു. കവി എന്നാല്‍ ആരാവണമെന്നും കവിത എന്നാല്‍ എന്താവണമെന്നും അദ്ദേഹം മലയാളിക്ക് കാട്ടിത്തരുന്നു. സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാതെ പ്രതികരിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. കവിതയ്ക്കൊപ്പം നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പി കെ ഗോപി ഉടവാളിന്‍ തുമ്പത്ത് കുടമുല്ലപ്പൂ വിരിയിച്ച കവിയാണെന്നും ആലങ്കോട് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ യുവകലാസാഹിതി മുന്‍ അധ്യക്ഷനും ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി കെ രാമകൃഷ്ണന്‍, ശരത്ത് മണ്ണൂര്‍, യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ മുരളീകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ അഷറഫ് കുരുവട്ടൂര്‍, ജില്ലാ സെക്രട്ടറി കെ വി സത്യന്‍, ഡോ. ഒ എസ് രാജേന്ദ്രന്‍, ജയന്‍ നീലേശ്വരം, എം സി ദാസ്, എം എ ബഷീര്‍, സലാം വെള്ളയില്‍, അയല്‍വേദി പ്രസിഡന്റ് രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എ ആര്‍ അനിവേദ കവിത അവതരിപ്പിച്ചു. ഡോ. വി എന്‍ സന്തോഷ് കുമാര്‍ സ്വാഗതവും ടി എം സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. യുവകലാസാഹിതി അംഗത്വ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പി കെ ഗോപിക്കും ടി വി ബാലനും മെമ്പര്‍ഷിപ്പ് നല്‍കി ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
കേന്ദ്ര- കേരള സാഹിത്യ അക്കാദമിയുടേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയ പി കെ ഗോപി ഒരു വ്യാഴവട്ടക്കാലത്തോളം യുവകലാസാഹിതി അധ്യക്ഷനെന്ന നിലയിലും പ്രവർത്തിച്ചു. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗമായും പ്രവര്‍ത്തിച്ചുവരുന്നു. യുവകലാസാഹിതി സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആദരിച്ചത്.
Latest from Local News
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി
കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം
പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ