ജൻ അഭിയാൻ സേവാ ട്രസ്റ്റ്, കോഴിക്കോട് ജില്ലയിലെ മികച്ച പൊതു പ്രവർത്തകർക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ മദർ തെരേസ പുരസ്‌കാരം മുനീർ എരവത്തിന് ലഭിച്ചു. രാഷ്ട്രീയ ,ജീവകാരുണ്യ, പാലിയേറ്റീവ് മേഖലഖകളിൽ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. സഹയാത്ര പാലിയേറ്റിവ് കെയർ, ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നു. കിടപ്പുരോഗികൾക്ക് വീടുനിർമിച്ചു നൽകൽ, മാസം തോറും മരുന്ന്, ഭക്ഷണ കിറ്റ് വിതരണം, കിടപ്പു രോഗികൾക്ക് തൊഴിൽ സംരംഭം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന മുനീർ എരവത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയാണ്. കോഴിക്കോട് യൂത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെഷൻസ് ജഡ്ജ് ശ്രീ കെ കെ കൃഷ്ണൻ കുട്ടി പുരസ്‌കാരം നൽകി.
Latest from Local News
വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് ദുആ മൻസിൽ മൊയ്തീൻ (63) നിര്യാതനായി. ഭാര്യ നസീമ (കൊയിലാണ്ടി). മക്കൾ ഫാത്വിമ ഫിന, ദിൽന,
വരൾച്ചക്ക് മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്കിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ നിർവഹിച്ചു. 55
കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം 31.03.2025 വരെ ആയതിനാല് പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്ച്ച് 30,