റോബോട്ടിക് വിദ്യാഭ്യാസത്തിന് സർക്കാർ ഊന്നൽ നൽകുന്നതായി മന്ത്രി മുഹമ്മദ് റിയാസ്, ‘ശതം സഫലം’ അത്തോളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷം സമാപിച്ചു

സാങ്കേതിക വിദ്യയിൽ ഉണ്ടാവുന്ന മാറ്റത്തെ എളുപ്പത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾച്ചേർത്തുകൊണ്ടാണ് സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നോട്ടുപോകുന്നതെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ-ശതം സഫലം- സമാപനവും സാംസ്കാരിക സമ്മേളനവും സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സർക്കാറിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഐടി അനുബന്ധ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകിയതെങ്കിൽ ഈ സർക്കാർ റോബോട്ടിക് വിദ്യാഭ്യാസത്തിലേക്കാണ് കടന്നിട്ടുള്ളത്. നിർമ്മിതി ബുദ്ധി സിലബസിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഏഴിലെ ഐസിടി പാഠപുസ്തകത്തിലാണ് നിർമ്മിതി ബുദ്ധിയെക്കുറിച്ച് പഠിക്കുന്നത്. നമ്മുടെ ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി റോബോട്ടിക് കിറ്റുകൾ ലഭ്യമാണ്. ഹൈസ്കൂൾ മുതലുള്ള 80,000 അധ്യാപകർക്ക് നിർമിതി ബുദ്ധിയിൽ പരിശീലനം നൽകി വരുന്നു. അടുത്ത അധ്യയന വർഷം മുതൽ 7, 9, 10 ക്ലാസുകളിലെ ഐസിടി പാഠപുസ്തകത്തിൽ നിർമിതി ബുദ്ധി, റോബോട്ടിക്സ് എന്നിവ പാഠ്യവിഷയമായി ഉണ്ടാകുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്നര വർഷം കൊണ്ട് മാത്രം സംസ്ഥാനത്ത് 386 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചതായി മന്ത്രി പറഞ്ഞു. 5 കോടിയുടെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 71 കെട്ടിടങ്ങളും മൂന്നു കോടിയുടെ കിഫ്‌ബി പദ്ധതിയിൽ 127 കെട്ടിടങ്ങളും ഒരു കോടിയുടെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 188 സ്കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചത്. ഇതിൽ അത്തോളി സ്കൂളിൽ പണിത മൂന്ന് കോടി രൂപയുടെ കെട്ടിടവും ഉൾപ്പെടുന്നു.

ഹൈടെക് ക്ലാസ് മുറികളും പുതിയ കെട്ടിടങ്ങളും മാത്രമല്ല, പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ സമയത്ത് മുൻപ് തന്നെ പൂർത്തിയാക്കാൻ സാധിച്ചു. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും പ്ലസ് വൺ പ്രവേശനവും ശാസ്ത്രീയവും സുതാര്യവുമാക്കി.

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മറ്റ് ഏതു സംസ്ഥാനവും കൊതിക്കുന്ന രീതിയിലായി. അക്കാദമിക വിദഗ്ധർ നമ്മുടെ വിദ്യാഭ്യാസ പുരോഗതിയെ വിദേശരാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. പരിപാടിയിൽ കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. കാപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ് മുഖ്യാതിഥിയായി. കൺസ്യൂമർഫെഡ് ചെയർമാനും പൂർവ വിദ്യാർഥിയുമായ എം മെഹബൂബ് ഉപഹാരസമർപ്പണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ കെ കെ മീന റിപ്പോർട്ട് അവതരിപ്പിച്ചു.

അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജേഷ് സി കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ,
കാപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പിൽ, പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരക്കൽ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഫൈസൽ കെ പി, പ്രധാനാധ്യാപിക സുനു വി ആർ, രമേശ് ഇ, എംപിടിഎ പ്രസിഡന്റ് ശാന്തി മാവീട്ടിൽ, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റബെൽ, എം ടി സ്നേഹ,
മുതലായവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ബിന്ദു രാജൻ സ്വാഗതവും കൺവീനർ കെ എം മണി നന്ദിയും പറഞ്ഞു.

സ്കൂളിന് സ്ഥലം നൽകിയ ഗിരിജ ടീച്ചർ, ബി കെ വാസുദേവൻ, മോഹനൻ കവലയിൽ എന്നിവർ ഉപഹാരം സ്വീകരിച്ചു. തുടർന്ന് കലാപരിപാടികളും നാടകവും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

ജനുവരി 22 ന്റെ പണിമുടക്ക് ഉത്തര മേഖല സമര സന്ദേശയാത്ര തുടങ്ങി

Next Story

അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണം: എ.കെ.എസ്.ടി.യു

Latest from Local News

കെ.കെ.രാമൻ അനുസ്മരണം നടത്തി

മേപ്പയ്യൂർ: കല്പത്തൂർ, മേപ്പയ്യൂർ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നവരിൽ പ്രമുഖനും ഖാദി ബോർഡ് ജീവനക്കാരനുമായിരുന്ന ചങ്ങരം വെള്ളിയിലെ കെ.കെ.രാമൻ്റെ പതിനേഴാമത് ചരമവാർഷിക

കൊയിലാണ്ടി ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല അന്തരിച്ചു

കൊയിലാണ്ടി: ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉത്തമൻ. മക്കൾ :ബാഗി, സജീവൻ ,റീത്ത,

ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രമഹോത്സവം ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ

ചിങ്ങപുരം: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രം മഹോത്സവം ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കും. രണ്ടിന് രാത്രി തിരുവാതിര. മൂന്നിന് കൊടിയേറ്റം,3.30ന്

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനി മുതൽ ഞായറാഴ്ചകളിലും

“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു

പിഷാരികാവിലേക്ക് ഭക്ഷണം നൽകുന്ന ആവശ്യത്തിലേക്ക് എന്ന വ്യാജേന നടത്തുന്ന പണപ്പിരിവുകൾക്കെതിരെ ജാഗ്രത പുലർത്തുക; ദേവസ്വം ബോർഡ്

ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ 2025 വർഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ്. ഉത്സവ ദിവസങ്ങളിൽ ഒരുക്കുന്ന