മഹാകുംഭമേളക്ക് ഇന്ന് തുടക്കം; പ്രയാ​ഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ

മഹാകുംഭമേളക്ക് ഇന്ന് തുടക്കം, പ്രയാ​ഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ. ഉത്തർ പ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി ചടങ്ങിനെത്തും. ഇത്രയും ദിവസങ്ങളിലായി ആകെ 40 കോടി തീർത്ഥാടകർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. മഹാകുംഭമേളക്കായി പ്രയാ​ഗ് രാജിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.