തലയോട്ടി തുറക്കാതെ ബ്രെയിന്‍ എവിഎം രോഗത്തിന് നൂതന ചികിത്സ, രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളിലുള്ള ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലും

യുവാക്കളില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിന്‍ എവിഎം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം. മലപ്പുറം സ്വദേശിയായ 25 വയസുകാരനാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന് കീഴില്‍ ട്രാന്‍സ് വീനസ് റൂട്ട് എമ്പോളൈസേഷന്‍ എന്ന ചികിത്സ നടത്തിയത്. സംസാരശേഷി നഷ്ടപ്പെട്ട് ഒരു വശം തളര്‍ന്നാണ് രോഗിയെ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഈ രീതിയില്‍ ചികിത്സ വിജയകരമായി നടത്തിയിട്ടുള്ളൂ. വിജയകരമായി നൂതന ചികിത്സ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

രക്താതിമര്‍ദം മൂലമോ പരുക്ക് മൂലമോ കാരണമല്ലാതെ തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കുന്ന ഒരു അസുഖമാണ് ബ്രെയിന്‍ എവിഎം. രക്തക്കുഴലുകള്‍ ജന്മനാ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ അവസ്ഥയ്ക്ക് തലയോട്ടി തുറന്നുള്ള സങ്കീര്‍ണ ശസ്ത്രക്രിയയാണ് ചികിത്സ. തലയൊട്ടി തുറക്കാതെ കാലിലെ രക്തക്കുഴല്‍ വഴി നടത്തുന്ന പിന്‍ ഹോള്‍ ചികിത്സയായ എമ്പോളൈസേഷന്‍ സാധാരണ രീതിയില്‍ ട്രാന്‍സ് ആര്‍ടീരിയല്‍ റൂട്ട് വഴിയാണ് നടത്തുന്നത്. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലൂടെ കത്തീറ്റര്‍ കടത്തി വിട്ടതിന് ശേഷം അമിത രക്തസ്രാവം തടയുന്നു. എന്നാല്‍ ട്രാന്‍സ് വീനസ് റൂട്ട് വഴി ചികിത്സിക്കുമ്പോള്‍ തലച്ചോറില്‍ നിന്ന് തിരികെ രക്തം ഒഴുകി വരുന്ന സിരകളിലൂടെ (വെയിന്‍) കത്തീറ്റര്‍ കടത്തി വിട്ടാണ് ചികിത്സിക്കുന്നത്. ധമനികളിലൂടെ നടത്തുന്ന ചികിത്സയുടെ കൂടെ ട്രാന്‍സ് വീനസ് റൂട്ട് ചികിത്സ കൂടി കടന്നു വന്നതോടെ 95 ശതമാനം എവിഎം കേസുകളിലും തലയോട്ടി തുറക്കാതെയുള്ള എമ്പോളൈസേഷന്‍ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും.

പ്രിന്‍സിപ്പല്‍ ഡോ. സജീത് കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയന്‍, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. രാധ, റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജന്‍, ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ഷാജു മാത്യു എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്‌റ് ഡോ. രാഹുല്‍, അനെസ്‌തെറ്റിസ്റ്റുമാരായ ഡോ. ആന്റോ, ഡോ. അതുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചികിത്സ നടത്തിയത്.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ 24 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന അരങ്ങാടത്ത് അംഗൻവാടിക്ക് കെട്ടിടം സ്വന്തമായി

Next Story

കുഞ്ഞിക്കുളങ്ങരയിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ സംഘടിപ്പിച്ചു

വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

പുറമേരി പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തി പൂർത്തീകരിക്കണം: കോൺഗ്രസ്സ്

വരൾച്ചക്ക് മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ

അത്തോളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്കിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ നിർവഹിച്ചു. 55

കൊയിലാണ്ടി നഗരസഭാ അറിയിപ്പ്

കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം 31.03.2025 വരെ ആയതിനാല്‍ പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്‍ച്ച് 30,