കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് മേൽശാന്തി നീലേശ്വരം ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. ഊരാളൻ കാഞ്ഞിരക്കണ്ടി ദേവദാസൻ പ്രസിഡന്റ് ശശി പാലക്കൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സഹസ്ര ദീപ സമർപ്പണം, ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ച കഥകളി, ഗൗരീനന്ദൻ അവതരിപ്പിച്ച തായമ്പക എന്നിവ നടന്നു. 14 ന് ഗണേശ് കലാകൂട്ടത്തിന്റെ ഭക്തി ഗാനസുധ, എസ്. സംഗീതിന്റെ തായമ്പക, 15 ന് എസ്.എസ് ഓർക്കസ്ട്ര പയ്യന്നൂർ ഒരുക്കുന്ന ഗാനമേള, 16 ന് മാർഗി രഹിത കൃഷ്ണദാസിന്റെ വിശേഷാൽ തായമ്പക, ഗോഗുലം നൃത്ത വൃദ്യാലയം പൂക്കാട് ഒരുക്കുന്ന നൃത്തസന്ധ്യ, 17ന് മഹാഗണപതി ഹോമം, മുചുകുന്ന് പത്മ നാഭന്റെ ഓട്ടൻ തുള്ളൽ, കോഴിക്കോട് സങ്കീർത്തനയുടെ സാമൂഹ്യ നാടകം ” ചിറക് “, പാണ്ടിമേളത്തോടെയുള്ള വില്ലെഴുന്നള്ളിപ്പ് എന്നിവ നടക്കും. 18 ന് എണ്ണയാട്ടത്തോടെ ഉത്സവം സമാപിക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ
മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം