പയ്യോളി മുനിസിപ്പാലിറ്റിയിലെ കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വളരെ പാവപ്പെട്ടവര്‍ കൈവശം വെക്കേണ്ട അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളുടെ വീടുകളിലും കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീ.ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റിയ പതിനഞ്ച് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അതിദരിദ്രര്‍, അഗതി, ആശ്രയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ 1000 ചതുരശ്ര അടിയില്‍ അധികം അളവിലുള്ള വീട്, കാര്‍ ഉള്‍പ്പെടെയുള്ള സുഖസൌകര്യങ്ങള്‍ അനുഭവിക്കുന്നവരെയാണ് അനര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. അനര്‍ഹരായി കണ്ടെത്തിയ കാര്‍ഡുടമകളില്‍ നിന്നും കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കാനും, പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നാരായണന്‍ ഒ.കെ, ശ്രീനിവാസന്‍ പുളിയുള്ളതില്‍, ബിജു കെ കെ, ശ്രീജു എം, സുനില്‍ കുമാര്‍ എസ് ജീവനക്കാരനായ ശ്രീജിത്ത് കുമാര്‍ കെ പി എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Latest from Local News
കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി
കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം